Select Your Language

Notifications

webdunia
webdunia
webdunia
webdunia

Pet Detective First Response: ചിരിയുടെ പൊരിപൂരം; തിയേറ്ററുകളിൽ പൊട്ടിച്ചിരിയുമായി ദി പെറ്റ് ഡിറ്റക്ടീവ്

Pet Detective

നിഹാരിക കെ.എസ്

, വ്യാഴം, 16 ഒക്‌ടോബര്‍ 2025 (14:20 IST)
തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി ഷറഫുദ്ദീൻ നായകനായി എത്തിയ ദി പെറ്റ് ഡിറ്റക്ടീവ്. തുടക്കം മുതൽ അവസാന വരെ ഫൺ മൂഡിൽ പോകുന്ന ചിത്രം പ്രേക്ഷകർ ഏറ്റെടുക്കുമെന്ന് ഉറപ്പ്. തിയേറ്ററുകളിൽ പൊട്ടിച്ചിരിയുടെ മേളം തീർക്കുകയാണ് സിനിമയെന്നതാണ് റിപ്പോർട്ട്. 
 
കൂടുതൽ ലോജിക് ആലോചിക്കാതെ രണ്ട് മണിക്കൂർ ഒരു കോമഡി സ്ട്രെസ്സ് ബസ്റ്റർ കാണാൻ ഇഷ്ടമുള്ളവർക്ക് ധൈര്യമായി ടിക്കറ്റ് എടുക്കാമെന്നും നല്ല എന്റെർറ്റൈനെർ ആണെന്നും പ്രേക്ഷകർ അഭിപ്രായപ്പെടുന്നു.
 
ഷറഫുദ്ദീൻ എപ്പോഴത്തെയും പോലെ കലക്കിയെന്നും വിജയരാഘവൻ, അനുപമ പരമേശ്വരൻ അവരുടെ റോളുകൾ ഗംഭീരമായി ചെയ്‌തുവെന്നും അഭിപ്രായങ്ങൾ ഉണ്ട്. ടെക്നിക്കലി വളരെ മികച്ച രീതിയിൽ തന്നെ ചിത്രം ഒരുക്കിയതിനാൽ ആസ്വാദനം ഏറെ രസകരവും മനോഹരവുമായിട്ടുണ്ട്. ട്രെയ്‌ലർ പോലെ തന്നെ സിനിമയും വളരെ വേഗത്തിലാണ് പോകുന്നത്. ലാഗ് ഇല്ലാതെ ഒരു പോപ്‌കോൺ എന്റെർറ്റൈനെർ അനുഭവം തന്നെയാണ് ദി പെറ്റ് ഡിറ്റക്ടീവ് എന്നും പ്രേക്ഷകർ പറയുന്നു.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒരു സിനിമയ്ക്ക് വേണ്ടി പൃഥ്വിരാജ് വാങ്ങുന്നത് 10 കോടി? പൃഥ്വിരാജിന്റെ ആസ്തിയെത്ര?