ഷീലയെ മാദക നടിയാക്കി മാറ്റാൻ ശ്രമിച്ചതാര്?
മലയാളം ഇൻഡസ്ട്രി സേഫ് ആണെന്ന് ഷീല
ബ്ളാക്ക് ആൻഡ് വൈറ്റ് കാലം മുതൽക്കേ മലയാളികളും മനസ്സിൽ ഇടംനേടിയ നടിയാണ് ഷീല. മറ്റ് നടിമാരെ പോലെ അഭിനയം പാഷനായി കണ്ട് സിനിമയിലേക്ക് വന്നയാളല്ല ഷീല. അച്ഛന്റെ മരണ ശേഷം കുടുംബത്തിന്റെ ഉത്തരവാദിത്വം ഷീലയ്ക്ക് ഏറ്റെടുക്കേണ്ടി വന്നതാണ്. അങ്ങനെയാണ് ഷീല സിനിമയിലെത്തുന്നത്. തമിഴ് സിനിമയിലൂടെ അരങ്ങേറിയ ഷീല തിളങ്ങിയത് മലയാളത്തിലാണ്. തമിഴ് തനിക്ക് കംഫർട്ടബിൾ അല്ലെന്ന് ഷീല പറയുന്നു. കെെരളി ടിവിയിൽ സംസാരിക്കുകയായിരുന്നു നടി.
പക്ഷെ തമിഴിൽ നിൽക്കാനൊക്കില്ല. എന്റെ അമ്മ വളരെ സ്ട്രിക്റ്റാണ്. അത്രയും മനസിലാക്കിയാൽ മതി. മലയാളത്തിൽ വന്നപ്പോൾ രണ്ട് കെെയും നീട്ടി എന്നെ സ്വീകരിച്ചു. മലയാള സിനിമ എന്നെ സംരക്ഷിച്ച് നിർത്തി. തമിഴിൽ ഞാൻ കംഫർട്ടബിൾ ആയിരുന്നില്ല. എന്നെ ഒരു മാദക നടിയാക്കി മാറ്റാൻ ശ്രമിച്ചു. അത് തനിക്കിഷ്ടമായിരുന്നില്ലെന്നും ഷീല വ്യക്തമാക്കി. മലയാളത്തിൽ ഗ്ലാമറസായാലും നല്ല കഥാപാത്രങ്ങൾ ലഭിച്ചിരുന്നെന്നും ഷീല ചൂണ്ടിക്കാട്ടി.
77 വയസുള്ള ഷീല ഇപ്പോൾ അഭിനയത്തിൽ സജീവമല്ല. അനുരാഗമാണ് ഏറ്റവും ഒടുവിൽ ചെയ്ത സിനിമ. തനിക്ക് പ്രാധാന്യമില്ലാത്ത അമ്മ റോളുകൾ ചെയ്ത് കരിയറിൽ തുടരാൻ താൽപര്യമില്ലെന്ന് ഷീല നേരത്തെ വ്യക്തമാക്കിയതാണ്. അവാർഡ് ഷോകളിലും മറ്റും ഷീല സാന്നിധ്യം അറിയിക്കാറുണ്ട്. എമ്പുരാൻ വിവാദത്തിൽ ഷീല നടത്തിയ പ്രതികരണം ശ്രദ്ധേയമായിരുന്നു.