Webdunia - Bharat's app for daily news and videos

Install App

'ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ ഉണ്ട്, പക്ഷേ ഇപ്പോൾ മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം': ഷൈൻ ടോം ചാക്കോ

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (10:32 IST)
മമ്മൂട്ടിയെ നായകനാക്കി ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്ത ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ് തിയേറ്ററിൽ ഓടുകയാണ്. വലിയ പ്രൊമോഷൻ ഒന്നും ഇല്ലാതെ റിലീസ് ആയ ചിത്രത്തിന് മോശമില്ലാത്ത അഭിപ്രായമാണ് ലഭിക്കുന്നത്. ഇപ്പോഴിതാ ഓരോ സിനിമ കഴിയുമ്പോഴും മമ്മൂട്ടിയോടുള്ള ഇഷ്ടം കൂടുകയാണെന്ന് പറയുകയാണ് നടൻ ഷൈൻ ടോം ചാക്കോ. 
 
ലാലേട്ടൻ പടങ്ങൾ കണ്ട് സിനിമയിലേക്ക് വന്ന തനിക് ഇപ്പോൾ മമ്മൂട്ടിയോടാണ് ഇഷ്ടമെന്ന് ഷൈൻ ടോം ചാക്കോ പറഞ്ഞു. 'ഡൊമിനിക് ആൻഡ് ദി ലേഡീസ് പഴ്സ്' എന്ന ചിത്രത്തിന്റെ പ്രസ്സ് മീറ്റിലാണ് പ്രതികരണം. ലാലേട്ടനോടുള്ള ഇഷ്ടം അതുപോലെ തന്നെ നിൽക്കുന്നുണ്ടെങ്കിലും മമ്മൂക്കയോടാണ് കൂടുതൽ ഇഷ്ടം എന്നാണ് ഷൈൻ പറഞ്ഞത്. 
 
'ലാലേട്ടന്റെ പടങ്ങൾ കണ്ട് ഇഷ്ടപെട്ടാണ് വന്നതെങ്കിലും ഞാൻ കൂടുതലായിട്ട് വർക്ക് ചെയ്യ്തിട്ടുള്ളത് മമ്മൂക്കയുടെ പടങ്ങളിലാണ്. കാണുന്നതുവരെ അങ്ങനെ ആയിരുന്നിലെങ്കിലും കണ്ടത്തിന് ശേഷം ഓരോ പടം കഴിതോറും ആ ഇഷ്ടം കൂടിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് മമ്മൂക്ക എപ്പോൾ വിളിച്ചാലും ഞാൻ റെഡി ആണ്,' ഷൈൻ ടോം ചാക്കോ പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഈ ഗതി ഇനിയൊരു മിണ്ടാപ്രാണിക്കും വരരുത്: പരാതി നൽകാനുണ്ടായ കാരണത്തെ കുറിച്ച് നാദിര്‍ഷ

'എന്നും ഞങ്ങള്‍ക്കായി പോരാടി, മികച്ച പിതാവ്'; വൈകാരിക കുറിപ്പുമായി ഷൈന്‍ ടോം ചാക്കോയുടെ സഹോദരി

തെലുങ്കിൽ തുടർച്ചയായി ഹിറ്റുകൾ, അവാർഡുകൾ തൂത്തുവാരി ലക്കി ഭാസ്കർ: തെലുങ്ക് പ്രേക്ഷകരോട് നന്ദി പറഞ്ഞ് ദുൽഖർ

'കാന്താര' സെറ്റിൽ വീണ്ടും അപകടം; ഋഷഭ് ഷെട്ടിയും 30 പേരും അടങ്ങുന്ന ബോട്ട് മുങ്ങി, ഒഴിവായത് വൻ ദുരന്തം

അടി അവിടെ നടക്കട്ടെ, ഇവിടെ ഫോട്ടോഷൂട്ട്: എലഗന്റ് ലുക്കില്‍ അഹാനയും അമ്മയും , ചിത്രങ്ങള്‍ വൈറല്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

Air India: വീണ്ടും പണിതന്ന് എയര്‍ ഇന്ത്യ; അഹമ്മദബാദില്‍ നിന്ന് ലണ്ടനിലേക്കുള്ള ഫ്‌ളൈറ്റ് റദ്ദാക്കി

Kerala Rain: കണ്ണൂരും കാസർകോടും റെഡ് അലർട്ട്, അടുത്ത അഞ്ച് ദിവസം കൂടെ മഴ തുടരും

ഒമാന്‍ ഉള്‍ക്കടലില്‍ കപ്പലുകള്‍ കൂട്ടിയിടിച്ച് അപകടം; കൂട്ടിയിടിച്ചത് മൂന്ന് കപ്പലുകള്‍

ഇറാനിൽ നിന്നും 110 വിദ്യാർഥികളെ അർമേനിയയിൽ എത്തിച്ചു, ആദ്യ ബാച്ച് നാളെ ഡൽഹിയിലേക്ക്, ഒഴിപ്പിക്കൻ നടപടികൾ തുടരുന്നു

ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനിയെ വധിച്ച് ഇസ്രയേല്‍; ടെല്‍ അവീവില്‍ വന്‍ സ്‌ഫോടം

അടുത്ത ലേഖനം
Show comments