Webdunia - Bharat's app for daily news and videos

Install App

‘അപമാനപെട്ടവർ ഒരുനാൾ അഭിമാനിക്കും‘; സാബുവിന് മാസ് മറുപടിയുമായി ഷിയാസ് കരീം, പിന്തുണച്ച് പവനും !

ചിപ്പി പീലിപ്പോസ്
ചൊവ്വ, 3 മാര്‍ച്ച് 2020 (15:55 IST)
ബിഗ് ബോസ് സീസൺ വൺ ഏറെ വ്യത്യസ്തത നിറഞ്ഞതായിരുന്നു. ഒന്നാം സീസണിലെ നിരവധിയാളുകൾ സീസൺ 2ലെ താരങ്ങൾക്ക് പിന്തുണ നൽകി രംഗത്ത് വന്നിരുന്നു. അത്തരത്തിൽ മുൻ ബിഗ്ബോസ് താരം ഷിയാസ് കരിം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ഒരു പോസ്റ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വൈറലാകുന്നത്.  
 
അപമാനപെട്ടവർ ഒരുനാൾ അഭിമാനപെടും, സ്നേഹത്തോടെ ഷിയാസ് കരീം! എന്ന തലക്കെട്ടോടെയാണ് താരം ഒരു വീഡിയോ ഷെയർ ചെയ്തിരിക്കുന്നത്. തന്റെ ബിഗ് ബോസ് വീട്ടിനുള്ളിൽ ഉണ്ടായിരുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് വീഡിയോ ചിത്രീകരിച്ചിരിക്കുന്നത്. വീഡിയോയിൽ സാബുമോൻ ഷിയാസിനെ അൽപ്പം താഴ്ത്തികെട്ടി സംസാരിക്കുന്ന രംഗങ്ങളാണ് ഉള്ളത്. 
 
ഇത് പങ്കുവച്ചുകൊണ്ടാണ് അഭിമാനത്തോടെ ഷിയാസ് പോസ്റ്റ് ഇട്ടിരിക്കുന്നത്." ആണിന്റെ രൂപോം കോലോം ഒന്നും നോക്കുന്നതല്ല മോഡൽ. റാംപിൽ നടക്കുന്നവനാണ് മോഡൽ. ഒരു പതിനഞ്ചു വര്ഷം നീ പ്രയത്നിക്കണം എന്റെ അത്രയും എത്താൻ. ഞാൻ ഇന്ന് വരെ നിന്റെ ഒരു ഷോയും കണ്ടിട്ടില്ല. നീ എവിടുത്തെ മോഡൽ ആണ്. ഞാൻ ഇന്ന് വരെ നിന്നെ ഒരു ഫ്ലെക്സിൽ പോലുമോ ഒരു അമ്പലപ്പറമ്പിൽ വച്ചുപോലുമോ നിന്നെ ഞാൻ കണ്ടിട്ടില്ല" എന്ന് സാബു പറയുന്ന വീഡിയോ ആണ് ഷിയാസ് പങ്ക് വച്ചത്.
 
സാബുവിന്റെ വാക്കുകൾക്കൊപ്പം, റാംപിൽ നടക്കുന്നതിന്റെയും, ഒപ്പം വലിയ ഫ്ലെക്സ് ബോർഡുകളിൽ മോഡലായ തന്റെ ചിത്രങ്ങളും ഷിയാസ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഷിയാസിന്റെ വളർച്ചയിൽ സന്തോഷിക്കുന്നുവെന്ന് ആരാധകർ കുറിച്ചു. ഒപ്പം സുഹൃത്തുക്കളായ പേളി മാണിയും ശ്രീനിഷും താരത്തിന് ആശംസ നൽകിയിട്ടുണ്ട്. ഈ സീസണിലെ കരുത്തുറ്റ മത്സരാർത്ഥി ആയിരുന്ന പവനും താരത്തിന് ആശംസ നൽകിയവരിൽ ഉൾപ്പെടുന്നു.  
 
 
 
 
 
 
 
 
 
 
 
 
 

അപമാനപെട്ടവർ ഒരുനാൾ അഭിമാനപെടും.. സ്നേഹത്തോടെ ഷിയാസ് കരീം #model #modeling #kochin #kerala #runwaymodel #biggbossmalayalamseason2 #biggbossmalayalam #pearlemaany #postivevibes #sabumonarmy #sabumonabdusamad #sabumon #sabumongirlsarmy #shiyaskareem #shiyaskareemfans #actor #modelingagency #dalu

A post shared by Shiyas Kareem (@shiyaskareem) on

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്ത്രീകൾ വസ്ത്രം മാറുന്ന മുറിയ ഒളിക്യാമറ : സ്ത്രീയും പുരുഷനും അറസ്റ്റിൽ

ക്രിസ്മസ് അലങ്കാരമൊരുക്കവേ മരത്തിൽ നിന്ന് വീണ യുവാവ് മരിച്ചു

പ്രഭാത സവാരിക്ക് ഇറങ്ങിയ സ്ത്രീ വാഹനമിടിച്ച് മരിച്ചു

കാരൾ സംഘത്തിനു നേരെ ആക്രമണം: 5 പേർ പിടിയിൽ

വിദ്യാർത്ഥിനിയെ പീഡിപ്പിച്ച അഭിഭാഷകൻ ഒളിവിൽ : ഒത്താശ ചെയ്ത സ്ത്രീ പിടിയിൽ

അടുത്ത ലേഖനം
Show comments