മോഹന്‍ലാലിന്റെ അടുത്തേക്ക് എത്താന്‍ ബുദ്ധിമുട്ട്, മമ്മൂട്ടി തുറന്ന മനസ്സുള്ള വ്യക്തി; സിബി മലയില്‍
മോഹന്‍ലാലുമായി ഒരു സിനിമ ഇനി നടക്കുമെന്ന് തോന്നുന്നില്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞിരുന്നു
മമ്മൂട്ടിയുമൊത്ത് ഒരു സിനിമ ചെയ്യുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് സംവിധായകന്‍ സിബി മലയില്‍. എപ്പോള്‍ വേണമെങ്കിലും സമീപിക്കാവുന്ന തുറന്ന മനസ്സുള്ള വ്യക്തിയാണ് മമ്മൂട്ടിയെന്നും സിബി മലയില്‍ പറഞ്ഞു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മമ്മൂട്ടിയുമായി ചെയ്യാന്‍ കഴിയുന്ന ഒരു സബ്ജക്ട് എന്റെ പക്കലുണ്ട്. അത് അദ്ദേഹത്തോട് പറയാനുള്ള സാഹചര്യത്തിലേക്ക് എത്തുമ്പോള്‍ തീര്‍ച്ചയായും നടക്കും. മമ്മൂട്ടിയുമായി ഒരു സിനിമ ചെയ്യണമെന്നത് സ്വപ്‌നമാണ്,' സിബി മലയില്‍ പറഞ്ഞു.
മമ്മൂട്ടി തുറന്ന മനസ്സുള്ള വ്യക്തിയാണ്. അദ്ദേഹത്തെ സമീപിക്കാന്‍ എളുപ്പമാണ്. ഞാന്‍ സമീപിക്കാത്തതിന്റെ പ്രശ്‌നം മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മോഹന്‍ലാലുമായി ഒരു സിനിമ ഇനി നടക്കുമെന്ന് തോന്നുന്നില്ലെന്ന് മറ്റൊരു അഭിമുഖത്തില്‍ സിബി മലയില്‍ പറഞ്ഞിരുന്നു. മോഹന്‍ലാല്‍ തനിക്ക് എത്തിച്ചേരാന്‍ പറ്റാത്ത രീതിയിലേക്ക് മാറിയെന്നാണ് സിബി മലയില്‍ വിമര്‍ശിച്ചത്.