മോഹൻലാലിനെതിരെ ഹർജ്ജി ഒപ്പിട്ടു എന്ന വാർത്ത തെറ്റാണ്: സിദ്ധാർഥ് ശിവ

മോഹൻലാലിനെതിരെ ഹർജ്ജി ഒപ്പിട്ടു എന്ന വാർത്ത തെറ്റാണ്: സിദ്ധാർഥ് ശിവ

ബുധന്‍, 25 ജൂലൈ 2018 (14:23 IST)
സംസ്ഥാന ചലച്ചിത്ര പുരസ്കാര വിതരണച്ചടങ്ങിൽ മോഹൻലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെയുള്ള വിവാദങ്ങൾ തീരുന്നില്ല. സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തിലാണ് ഇപ്പോൾ പ്രശ്‌നങ്ങൾ മുഴുവൻ.
 
ഹർജ്ജിയിൽ ഒപ്പിട്ടിട്ടില്ലെന്ന പ്രസ്‌താവനയുമായി നടൻ പ്രകാശ് രാജ് കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. ഇപ്പോൾ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായി നടന്‍ മോഹന്‍ലാലിനെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് നല്‍കിയ നിവേദനത്തില്‍ താന്‍ ഒപ്പിട്ടില്ലെന്ന പ്രസ്താവനയുമായി നടനും സംവിധായകനുമായ സിദ്ധാർഥ് ശിവ രംഗത്തെത്തിയിരിക്കുകയാണ്.
 
"ഞാൻ വളരെ അധികം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്യുന്ന ശ്രീ മോഹൻലാൽ സാർ നെതിരെ ഞാൻ ഒരു ഹർജ്ജി ഒപ്പിട്ടു കൊടുത്തു എന്ന വാർത്ത തെറ്റാണു." എന്ന് സിദ്ധാർഥ് ശിവ ഫേസ്‌ബുക്കിൽ കുറിച്ചു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 'ഇപ്പോൾ അവൻ എന്റെ സുഹൃത്താണ്, ഇനി പ്രണയം ഉണ്ടാകില്ലെന്ന് ഞാൻ പറയുന്നില്ല': മനസ്സ് തുറന്ന് പേളി