നീരാവിയായി നീരാളി! ബോക്സോഫീസിൽ തകർന്നടിഞ്ഞ് മോഹൻലാലിന്റെ നീരാളി!

നീരാളിയുടെ 10 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് പുറത്ത്

ബുധന്‍, 25 ജൂലൈ 2018 (11:38 IST)
ആരാധകരുടെ ഒരുപാട് നാളത്തെ കാത്തിരുപ്പുകൾക്കൊടിവിലാണ് മോഹൻലാലിന്റെ നീരാളി റിലീസ് ആയത്.  എന്നാൽ എല്ലാ പ്രതീക്ഷകളെയും തകർത്താണ് നീരാളി ഇപ്പോൾ മുന്നോട്ട് പൊയ്ക്കൊണ്ടിരിക്കുന്നത്. ആദ്യ രണ്ട് മൂന്ന് ദിവസം ആവശ്യത്തിൽ ആളുകൾ ഉണ്ടായിരുന്നെങ്കിലും പിന്നീട് നിരാശയാണ് ചിത്രം സമ്മാനിച്ചത്. 
 
കൊച്ചി മള്‍ട്ടിപ്ലക്‌സില്‍ സ്വീകാര്യത നിലനിര്‍ത്താന്‍ സിനിമയ്ക്ക് കഴിഞ്ഞിരുന്നില്ലെന്നുള്ളതാണ് മറ്റൊരു വസ്തുത. ഒക്യുപെന്‍സിയിലും ഇത് പ്രകടമായിരുന്നു. പിന്നാലെ തിയേറ്ററുകളിലേക്കെത്തിയ കൂടെയും നീരാളിക്ക് ഭീഷണിയുര്‍ത്തിയിരുന്നു.
 
പത്ത് ദിവസം പിന്നിടുന്നതിനിടയില്‍ 21.86 ലക്ഷമാണ് മള്‍ട്ടിപ്ലക്‌സില്‍ നിന്നും നേടിയത്. കലക്ഷനില്‍ മാജിക്കൊന്നും ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും സിനിമ വിജയകരമായി മുന്നേറുന്നുണ്ടെന്നാണ് ആരാധകരുടെ വാദം. 
 
ഒരു സർവൈവൽ ത്രില്ലർ എന്ന് രീതിയിൽ മലയാളികൾ ഇരുകൈയും നീട്ടി സ്വീകരിക്കേണ്ടിയിരുന്ന നീരാളിയെ പക്ഷേ തിയേറ്ററുകളിൽ പ്രേക്ഷകർ കൈയൊഴിഞ്ഞിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. എന്തായാലും മോഹൻലാൽ ആരാധകർക്ക് വലിയ നിരാശയാണ് നീരാളി സമ്മാനിച്ചിരിക്കുന്നത്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ഞങ്ങൾ കഥ പറയാൻ ചെന്നപ്പോൾ ഇന്ത്യയിലെ പ്രഗൽഭരായിരുന്നു ദുൽഖറിനെ കാത്തുനിൽക്കുന്നത്- ബിബിൻ ജോർജ്