'ഇപ്പോൾ അവൻ എന്റെ സുഹൃത്താണ്, ഇനി പ്രണയം ഉണ്ടാകില്ലെന്ന് ഞാൻ പറയുന്നില്ല': മനസ്സ് തുറന്ന് പേളി

'ഇപ്പോൾ അവൻ എന്റെ സുഹൃത്താണ്, ഇനി പ്രണയം ഉണ്ടാകില്ലെന്ന് ഞാൻ പറയുന്നില്ല': മനസ്സ് തുറന്ന് പേളി

ബുധന്‍, 25 ജൂലൈ 2018 (13:32 IST)
ശ്രീനിഷും പേളിയും തമ്മിലുള്ള പ്രണമയമാണ് ബിഗ് ബോസിലെ ഇപ്പോഴത്തെ ഹോട്ട് ന്യൂസ്. പേളി തന്റെ നിലപാട് ആദ്യമേ അറിയിച്ചെങ്കിലും ആ സംസാരത്തിൽ മാറ്റമൊന്നുമില്ല. പ്രേക്ഷകർക്കും ആ സംശയം മാറിയിൽല എന്നുതന്നെ പറയാം. കഴിഞ്ഞ ദിവസത്തെ എപ്പിസോഡിൽ പ്രേക്ഷകരിൽ ചിലർക്കെങ്കിലും ആ സംശയം കൂടുകയാണ് ചെയ്‌തത്.
 
ശ്രീനിഷുമായുളള പ്രണയത്തക്കുറിച്ച് അരിസ്റ്റോ സുരേഷ് പേളിയോട് ചോദിച്ചപ്പോൾ മറുപടി വളരെ രസകരമായിരുന്നു. ദിയ കൂടെയുളള സമയത്താണ് പ്രണയത്തില്‍ എന്തെങ്കിലും സത്യമുണ്ടോ എന്നറിയാനായി പേളിയോട് സുരേഷ് ഇക്കാര്യം ചോദിച്ചത്. എന്നാല്‍ തനിക്ക് അങ്ങനെയൊന്നുമില്ലെന്നും ഇതേക്കുറിച്ച് മറ്റാരെയും ബോധ്യപ്പെടുത്തേണ്ട കാര്യമില്ലെന്നും പേളി പറഞ്ഞിരുന്നു. എന്നാൽ അതേസമയം പേലി പറയുന്നുണ്ട് ഇനി അങ്ങനെ ഉണ്ടായേക്കാം. നമ്മളെല്ലാം മനുഷ്യരല്ലേ എന്നും. ആ വാചകത്തിലാണ് അരിസ്‌റ്റോ സുരേഷിന് സംശയം ഉണ്ടായത്.
 
ശ്രീനിഷും പേളിയുമായുളള അടുപ്പത്തെക്കുറിച്ച് ദിയയ്ക്ക് കൂടുതലായി അറിയാമായിരുന്നു. അവനെക്കുറിച്ച് കൂടുതലായി ഇവള്‍ക്ക് അറിയാമെന്നായിരുന്നു അരിസ്റ്റോ സുരേഷിനോട് ദിയ പറഞ്ഞത്. ശ്രീനിഷിന് കാമുകി ഉണ്ടെന്ന കാര്യവും മറ്റും പേര്‍ളിക്ക് അറിയാമെന്നായിരുന്നു ദിയ പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അസഭ്യവും ഭീഷണിയും വ്യക്തിഹത്യയും; ഡോ. ബിജു ഫേസ്‌ബുക്ക് പേജ് ഡിലീറ്റ് ചെയ്തു