Webdunia - Bharat's app for daily news and videos

Install App

'അങ്ങനെയൊരു സീന്‍ ഉണ്ടെന്ന് മുന്‍പ് പറഞ്ഞില്ലല്ലോ'; ഒടുവില്‍ മമ്മൂട്ടിക്കൊപ്പം ആ രംഗം അഭിനയിക്കാന്‍ സില്‍ക് തയ്യാറായി, നിബന്ധന ഇതുമാത്രം !

ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്‌നയായി നില്‍ക്കുന്ന രംഗം അഥര്‍വ്വത്തിലുണ്ട്

രേണുക വേണു
ശനി, 8 ഫെബ്രുവരി 2025 (10:01 IST)
ഷിബു ചക്രവര്‍ത്തിയുടെ തിരക്കഥയില്‍ ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രമാണ് അഥര്‍വ്വം. മമ്മൂട്ടി, സില്‍ക് സ്മിത, ഗണേഷ് കുമാര്‍, പാര്‍വ്വതി, ജയഭാരതി എന്നിവരാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളായിരുന്നു സിനിമയില്‍ പ്രതിപാദിച്ചത്. 
 
ആഭിചാര ക്രിയയ്ക്കായി സില്‍ക് സ്മിത മമ്മൂട്ടിക്ക് മുന്‍പില്‍ പൂര്‍ണ നഗ്‌നയായി നില്‍ക്കുന്ന രംഗം അഥര്‍വ്വത്തിലുണ്ട്. ആ രംഗം പൂര്‍ണ മനസ്സോടെ ചെയ്യാന്‍ സില്‍ക് സ്മിത തയ്യാറായെന്ന് അഥര്‍വ്വത്തില്‍ ഡെന്നീസ് ജോസഫിന്റെ അസോസിയേറ്റ് ഡയറക്ടറായി വര്‍ക്ക് ചെയ്ത വേണു ബി നായര്‍ പറയുന്നു. 
 
ആ സീനിനെ കുറിച്ച് സില്‍ക് സ്മിതയോട് പറയാന്‍ ഡെന്നീസിനും തനിക്കും ചെറിയ ബുദ്ധിമുട്ടുണ്ടായിരുന്നു. അത് എങ്ങനെ അവതരിപ്പിക്കുമെന്ന് ചര്‍ച്ച ചെയ്യുന്ന സമയത്ത് സില്‍ക് സ്മിത വന്ന് എന്താണ് കാര്യമെന്ന് തിരക്കി. നാണം കാരണം ഡെന്നീസ് ജോസപ് പോയി. പിന്നീട് താനാണ് സില്‍ക് സ്മിതയോട് ആ സീനിനെ കുറിച്ച് പറഞ്ഞതെന്നും വേണു ബി നായര്‍ പറയുന്നു. സീനിനെ കുറിച്ച് പറഞ്ഞു കഴിഞ്ഞപ്പോള്‍ നേരത്തെ പറയാമായിരുന്നില്ലേ എന്നാണ് സില്‍ക് ചോദിച്ചത്. അതിനനുസരിച്ചുള്ള വസ്ത്രം ധരിച്ച് ഷൂട്ടിങ്ങിന് വരാന്‍ വേണ്ടിയായിരുന്നു. 
 
ഒടുവില്‍ ആ സീനില്‍ പൂര്‍ണ നഗ്‌നയായി സില്‍ക് സ്മിത അഭിനയിച്ചു. പക്ഷേ സില്‍ക് സ്മിതയ്ക്ക് ഒരു ഡിമാന്‍ഡ് ഉണ്ടായിരുന്നു. അധികമാരും ആ സീന്‍ ചിത്രീകരിക്കുമ്പോള്‍ അവിടെ ഉണ്ടാകരുത്. സില്‍ക് സ്മിതയുടെ താല്‍പര്യ പ്രകാരം മമ്മൂട്ടി അടക്കം ഈ സീനില്‍ വളരെ അത്യാവശ്യമായവര്‍ മാത്രമേ അത് ഷൂട്ട് ചെയ്യുമ്പോള്‍ അവിടെ ഉണ്ടായിരുന്നുള്ളൂവെന്നും വേണു പറഞ്ഞു. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

Delhi Election Result 2025 Live Updates: ഡല്‍ഹിയില്‍ ബിജെപി കുതിപ്പ്; കാലിടറി ആം ആദ്മി !

റിയൽ എസ്റ്റേറ്റ് കമ്പനിയുടെ പേരിൽ 24 കോടി തട്ടിയതായി പരാതി

പീഡനം: 2 യുവാക്കൾ അറസ്റ്റിൽ

എത്ര മനോഹരമായ നടക്കാത്ത സ്വപ്‌നം! സാമ്പത്തികലാഭം വാഗ്ദാനം ചെയ്തുള്ള ഗ്രൂപ്പുകളില്‍ തലവയ്ക്കരുത്

ഷെറിന് ജയില്‍ ഡിഐജിയുമായി വഴിവിട്ടബന്ധം ഉണ്ടായിരുന്നുവെന്ന് സഹതടവുകാരി; ഗണേഷ്‌കുമാറുമായും ബന്ധം

അടുത്ത ലേഖനം
Show comments