സോഷ്യൽ മീഡിയയിൽ ഏറെ ഫോളോവേഴ്സ് ഉള്ള ആളുകളിൽ ഹൻസികയും പ്രാർത്ഥന ഇന്ദ്രജിത്തും മുൻനിരയിൽ തന്നെയുണ്ട്. നടൻ ഇന്ദ്രജിത്തിന്റെ മകൾ പ്രാർത്ഥനയെയും ഹൻസിക കൃഷ്ണയെയും താരതമ്യം ചെയ്ത് കൊണ്ട് റെഡിറ്റിൽ നടക്കുന്ന ചർച്ചയാണിപ്പോൾ ശ്രദ്ധ നേടുന്നത്. പ്രാർത്ഥനയാേ, ഹൻസികയോ? ആരാണ് മികച്ചതെന്ന ചോദ്യമാണ് ചർച്ചകൾക്ക് തുടക്കമിട്ടത്.
മികച്ച ഗായികയാണ് പ്രാർത്ഥന. ചെറുപ്രായത്തിൽ തന്നെ സിനിമകളിലും കൺസേർട്ടുകളിലും പാടി. സോഷ്യൽ മീഡിയ താരം എന്നതിനപ്പുറം ഒരു പ്രൊഫഷണൽ ആയി പ്രാർത്ഥനയെ ജനം കാണുന്നു. എന്നാൽ ഹൻസികയ്ക്ക് സോഷ്യൽ മീഡിയ താരം എന്നതിനപ്പുറം എടുത്ത് പറയാൻ മറ്റൊന്നുമില്ലെന്നാണ് നെറ്റിസൺസ് പറയുന്നത്.
ഹൻസിക അറ്റൻഷൻ സീക്കർ ആണെന്നും ഫില്ലറുകളും മേക്കപ്പും ഇല്ലാതെ ഇൻസെക്യൂർ ആണെന്നും വിമർശനമുണ്ട്. എന്നാൽ ഹൻസികയെ അനുകൂലിച്ച് അഭിപ്രായങ്ങൾ വരുന്നുണ്ട്. എന്നാൽ, ഒരാളെ പുകഴ്‌ത്താൻ എന്തിനാണ് മറ്റൊരാളെ പരിഹസിക്കുന്നതെന്നാണ് പലരും ചോദിക്കുന്നത്.