Webdunia - Bharat's app for daily news and videos

Install App

എന്തിനാണ് ഈ ചീപ്പ് ഷോ? ഒറ്റക്കാലിൽ തുള്ളി തുള്ളി സ്റ്റേജിലെത്തിയ രശ്മികയ്ക്ക് പരിഹാസം

നിഹാരിക കെ.എസ്
ശനി, 25 ജനുവരി 2025 (18:22 IST)
തെന്നിന്ത്യയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് ബോളിവുഡിലും സാന്നിധ്യം അറിയിച്ച താരമാണ് രശ്മിക മന്ദാന. ഇപ്പോഴിതാ വീണ്ടുമൊരു ബിഗ് ബജറ്റ് ചിത്രം കൂടി രശ്മികയുടേതായി റിലീസിനെത്തുകയാണ്. ഛാവയാണ് രശ്മികയുടെ പുതിയ സിനിമ. വിക്കി കൗശൽ നായകനായി എത്തുന്ന വൻ ബജറ്റിലൊരുങ്ങുന്ന ചിത്രമാണ് ഛാവ. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് നടന്നത്. ഇപ്പോഴിതാ പരിപാടിയിൽ നിന്നുള്ള രശ്മികയുടെ വീഡിയോ വൈറലായി മാറുകയാണ്. 
 
പരുക്കേറ്റ കാലുമായാണ് പരിപാടിയ്ക്കായി രശ്‌മിക എത്തിയത്. കാലിലെ പരുക്ക് കാരണം നടിക്ക് സാധാരണ പോലെ നടക്കാൻ സാധിക്കില്ല. വീൽ ചെയറിന്റെ സഹായത്തോടെയാണ് താരം സഞ്ചരിക്കുന്നത്. പരിപാടിയ്ക്കും രശ്മികയെത്തിയത് വീൽ ചെയറിലാണ്. വൈറലായി മാറുന്ന വീഡിയോയിൽ രശ്മിക സ്‌റ്റേജിലേക്ക് കയറി വരുന്നത് ഒറ്റക്കാലിൽ തുള്ളി ആണ്. ഇതോടെ വിക്കി കൗശൽ രശ്മികയെ കൈ പിടിച്ച് സ്റ്റേജിലേക്ക് കയറ്റുന്നതും വീഡിയോയിൽ കാണാം.
 
വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. പരുക്കുണ്ടായിട്ടും പരിപാടിയ്ക്ക് എത്തിയതിന് രശ്മികയെ അഭിനന്ദിക്കുകയാണ് സോഷ്യൽ മീഡിയ. എന്നാൽ സോഷ്യൽ മീഡിയയിലെ ഒരു വിഭാഗം താരത്തെ പരിഹസിക്കുകയും ചെയ്യുന്നുണ്ട്. എന്തിനാണ് വീൽ ചെയർ ഉപയോഗിക്കാതെ തുള്ളിത്തുള്ളി സ്‌റ്റേജിലേക്ക് കയറി വന്ന് നാടകം കളിക്കുന്നതെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനേഴുകാരിക്ക് വർഷങ്ങൾ നീണ്ട പീഡനം: 4 പേർ അറസ്റ്റിൽ

32,438 ഒഴിവുകൾ റെയിൽവേ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു, ഇപ്പോൾ അപേക്ഷിക്കാം

ഡി കെ ശിവകുമാർ മുഖ്യമന്ത്രി കസേരയിലേക്ക്, പദവി ഒഴിയുമെന്ന് സിദ്ധാരമയ്യ

Mamta Kulkarni: യുവാക്കളെ ത്രസിപ്പിച്ച നടിയിൽ നിന്നും മയക്ക് മരുന്ന് ബിസിനസിലേക്ക്, ഒടുക്കം മഹാകുംഭമേളയിൽ മായി മാതാ നന്ദ് ഗിരിയായി മാറി മമതാ കുൽക്കർണി

നേതൃമാറ്റം തൽക്കാലത്തേക്കില്ല, കെപിസിസി അധ്യക്ഷ സ്ഥാനത്ത് കെ സുധാകരൻ തുടരുമെന്ന് റിപ്പോർട്ട്

അടുത്ത ലേഖനം
Show comments