Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുഷ്പ 2 അപകടത്തിനു പിന്നാലെ തിയേറ്ററുകളിൽ കർശന നിയന്ത്രണം

പുഷ്പ 2 അപകടത്തിനു പിന്നാലെ തിയേറ്ററുകളിൽ കർശന നിയന്ത്രണം

നിഹാരിക കെ.എസ്

, വെള്ളി, 10 ജനുവരി 2025 (17:01 IST)
പുഷ്പ 2 പ്രീമിയറിനിടെ ഉണ്ടായ അപകടത്തിൽ ഒരു യുവതി മരണപ്പെട്ട സാഹചര്യം വൻ ചർച്ചയായതിനു പിന്നാലെ തെലുങ്കാന മാറ്റത്തിന്റെ പാതയിലാണ്. ഇനിയൊരു അപകടം തിയറ്ററുകളിൽ ഉണ്ടാവാതിരിക്കാൻ വലിയ നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. രാം ചരൺ നായകനായി എത്തുന്ന ഗെയിം ചെയ്ഞ്ചറിന്റെ റിലീസിനോട് അനുബന്ധിച്ച് തിയറ്ററുകൾക്ക് മുന്നിൽ ബാനറുകൾ തൂക്കി.
 
പുലർച്ചെയുള്ള ഷോകളിൽ തിക്കും തിരക്കും ഉണ്ടാകാതിരിക്കാനുള്ള നടപടികളാണ് തിയറ്ററുകൾ സ്വീകരിച്ചത്. നിരയായി മാത്രമേ തിയറ്റർ കോമ്പൗണ്ടിലേക്ക് പ്രവേശനമുണ്ടാകൂ. കൂടാതെ ആഘോഷങ്ങളിലും നിയന്ത്രണമുണ്ട്. പടക്കം, ഹിറ്റ് സ്‌പ്രേകൾ, പോസ്റ്റർ ബോർഡുകൾ ഉൾപ്പടെയുള്ള വസ്തുക്കൾ തിയറ്ററിൽ കൊണ്ടുവരുന്നതിന് നിരോധനം ഏർപ്പെടുത്തി.
 
ആന്ധ്രപ്രദേശ് തെലുങ്കാന തിയറ്ററുകളിൽ ഗെയിം ചെയ്ഞ്ചറിന് പുലർച്ചെയുള്ള ഷോ നടത്താൻ അനുമതി നൽകിയിരുന്നു. ടിക്കറ്റ് നിരക്കും വർധിപ്പിക്കാം. എന്നാൽ ഒരു മണിയ്ക്കുള്ള ഷോയ്ക്ക് സർക്കാർ അനുമതി നൽകിയില്ല. നാല് മണി മുതലാണ് പ്രദർശനം നടത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇത്രയും എനര്‍ജി പ്രതീക്ഷിച്ചില്ല: ബോളിവുഡില്‍ ചടുല നൃത്തവുമായി രവീണ ടണ്ടന്റെ മകള്‍ റാഷ തഡാനിയുടെ അരങ്ങേറ്റം, തകര്‍ത്തെന്ന് ആരാധകര്‍