Select Your Language

Notifications

webdunia
webdunia
webdunia
webdunia

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ജ്യോതിയെ ഓര്‍മയില്ലേ? മമ്മൂട്ടിയുടെ നായികയായും ശ്രദ്ധിക്കപ്പെട്ടു; നടി സംഗീത ക്രിഷിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടോ

സമ്മര്‍ ഇന്‍ ബെത്‌ലഹേമിലെ ജ്യോതിയെ ഓര്‍മയില്ലേ? മമ്മൂട്ടിയുടെ നായികയായും ശ്രദ്ധിക്കപ്പെട്ടു; നടി സംഗീത ക്രിഷിന്റെ ഇപ്പോഴത്തെ ചിത്രങ്ങള്‍ കണ്ടോ
, വ്യാഴം, 31 മാര്‍ച്ച് 2022 (09:51 IST)
തമിഴ്, തെലുങ്ക്, മലയാളം സിനിമകളില്‍ ശ്രദ്ധിക്കപ്പെട്ട നടിയാണ് സംഗീത ക്രിഷ്. ടെലിവിഷന്‍ അവതാരകയും നല്ലൊരു നര്‍ത്തകിയുമാണ് സംഗീത. സൂപ്പര്‍ഹിറ്റ് ചിത്രം സമ്മര്‍ ഇന്‍ ബെത്‌ലഹേമില്‍ ജ്യോതി എന്ന കഥാപാത്രത്തെയാണ് സംഗീത അവതരിപ്പിച്ചിരിക്കുന്നത്. ഏഴുപുന്നതരകന്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പവും സംഗീത അഭിനയിച്ചു. 
 
1979 ഒക്ടോബര്‍ 21 നാണ് സംഗീതയുടെ ജനനം. താരത്തിന് ഇപ്പോള്‍ 42 വയസ്സുണ്ട്. സോഷ്യല്‍ മീഡിയയിലും സംഗീത സജീവമാണ്. 
webdunia
 
ചെന്നൈയിലാണ് സംഗീത ജനിച്ചത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് ഭരതനാട്യം പഠിച്ചിട്ടുണ്ട്. 1990 ലാണ് സംഗീത ആദ്യമായി സിനിമയില്‍ മുഖം കാണിച്ചത്. ദിലീപ് ചിത്രം ദീപസ്തംഭം മഹാശ്ചര്യം, മോഹന്‍ലാല്‍ ചിത്രം ശ്രദ്ധ എന്നിവയിലും സംഗീത അഭിനയിച്ചു. 
 
പിന്നണി ഗായകന്‍ ക്രിഷിനെയാണ് സംഗീത വിവാഹം കഴിച്ചത്. 2009 ലാണ് ഇരുവരും വിവാഹിതരായത്. സംഗീത തന്റെ പുതിയ ചിത്രങ്ങളും കുടുംബചിത്രങ്ങളും ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കാറുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

റിട്ടയേര്‍ഡ് പോലീസുകാരനായി കമല്‍ഹാസന്‍,'വിക്രം' തിയേറ്ററുകളിലേക്ക്, കിടിലന്‍ അപ്‌ഡേറ്റ്