Select Your Language

Notifications

webdunia
webdunia
webdunia
webdunia

'രംഗീല'യിലൂടെ സണ്ണി ലിയോൺ മലയാളത്തിലേക്ക്

'രംഗീല'യിലൂടെ സണ്ണി ലിയോൺ മലയാളത്തിലേക്ക്

'രംഗീല'യിലൂടെ സണ്ണി ലിയോൺ മലയാളത്തിലേക്ക്
, വെള്ളി, 2 നവം‌ബര്‍ 2018 (09:56 IST)
സണ്ണി ലിയോൺ മലയാളത്തിലേക്കെത്തുന്നു എന്ന വാർത്തകൾ കുറേനാളുകളായി പ്രചരിക്കാൻ തുടങ്ങിയിട്ട്. എന്നാൽ ആ വർത്തയ്‌ക്ക് ഇപ്പോൾ സ്ഥിരീകരണമായിരിക്കുകയാണ്. സണ്ണി ലിയോണ്‍ മലയാളത്തിലേക്ക് ഇറങ്ങാൽ പോകുകയാണ്. പോണ്‍ സിനിമകളിലൂടെ ബോളിവുഡിലേക്കെത്തി മുന്‍നിര താരങ്ങളിലൊരാളായി മാറിയതാണ് സണ്ണി ലിയോണ്‍. 
 
ഗ്ലാമറിന്റെ അതി പ്രസരവുമായെത്തുന്ന സിനിമകളോട് ഇവര്‍ മുഖം തിരിക്കാറില്ല. ഇപ്പോള്‍ സണ്ണി ലിയോണ്‍ തന്നെ ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ഇത് സ്ഥിരീകരിച്ചിരിക്കുകയാണ്. സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന 'രംഗീല' എന്ന ചിത്രം നിര്‍മ്മിക്കുന്നത് ജയലാല്‍ മേനോനാണ്. 
 
എന്നാല്‍ ചിത്രത്തെക്കുറിച്ചുള്ള മറ്റു വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. 100 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന വീരമാദേവിയാണ് സണ്ണി ലിയോണിന്റെ പുതിയ ചിത്രം. വി.സി. വടിവുടൈയാന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'യാത്ര'യുമായി മമ്മൂട്ടി ഉടൻ; തെലുങ്കിലേക്കുള്ള മടങ്ങിവരവ് ചുമ്മാതല്ല