എന്തെങ്കിലും ഒരു കാര്യത്തെ കുറിച്ച് നമുക്ക് നമുക്ക് വിവരങ്ങൾ ശേഖരിക്കണം എങ്കിൽ നമ്മൾ ആദ്യം തുറക്കുക ഗൂഗിൾ ആണ്. സേർച്ച് ചെയ്ത് ആവശ്യമായ വിവരങ്ങൾ നമ്മൾ വായിക്കും. പലപ്പോഴും വായിക്കുക നമുക്ക് ഒരു ബുദ്ധിമുട്ടാകാറുണ്ട്. ചിലർക്ക് കണ്ണിന് അസ്വസ്ഥകൾ ഉണ്ടാകാറുണ്ട്. എന്നാൽ ഇനി അത്തരം ബുദ്ധിമുട്ടുകൾ നേരിടേണ്ടിവരില്ല. വിവരങ്ങൾ ഗൂഗിൾ തന്നെ നമ്മേ വായിച്ചു കേൾപ്പിക്കും.
വെബ് പേജ് മുഴുവന്‍ കേൾക്കുന്നതിനായി 'റീഡ് ഇറ്റ്' എന്ന പുതിയ ഫീച്ചർ വതരിപ്പിച്ചിരിക്കുകയാണ് ഗൂഗിൾ. ഇംഗ്ലീഷിൽ മാത്രമല്ല 11 ഇന്ത്യന്‍ ഭാഷകളിളും ഗൂഗിൾ നമുക്കായി വിവരങ്ങൾ വായിച്ചുകൊണ്ടിരിക്കും എന്നതാണ് പ്രത്യേകത, ഈ മാസം തന്നെ സംവിധാനം ഉപയോതാക്കൾക്ക് ലഭ്യമായി തുടങ്ങും. ഗൂഗിൾ അസിസ്റ്റന്റിൽ നമുക്ക് അറിയേണ്ട കര്യത്തെ കുറിച്ച് പറഞ്ഞാൽ മതി. ആവശ്യമായ വിവരങ്ങൾ ഗൂഗിൾ മുന്നിൽ എത്തിക്കും. അവശ്യമെങ്കിൽ വിവരങ്ങൾ ഗൂഗിൾ വായിച്ചുതരും.
വിവരങ്ങൾ 11 ഇന്ത്യൻ ഭാഷകൾ ഉൾപ്പടെ 42 ഭാഷകളീലേക്ക് വിവർത്തനം ചെയ്ത് വായിക്കുക കൂടി ചെയ്യും ഈ സംവിധാനം. ആർട്ടിഫിഷ്യൽ ഇന്റലിജെൻസിന്റെ സഹായത്തോടെയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. ഇതോടെ വിവരങ്ങൾ അറിയുന്നതിന് ഭാഷ ഒരു തടസമല്ലാതായി മാറും. കണ്‍സ്യൂമര്‍ ഇലക്‌ട്രോണിക് ഷോയില്‍ ഗൂഗിള്‍ ഈ സംവിധാനത്തിന്റെ പ്രിവ്യു അവതരിപ്പിച്ചിരുന്നു. 2G നെറ്റ്‌വർക്കിൽ പോലും സവിധാനം ലഭ്യമാകും എന്നതാണ് മറ്റൊരു പ്രത്യേകത.