Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ; ത്രിവേണി സംഗമത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

കുംഭമേളയിൽ പങ്കെടുത്ത് സുപ്രിയ മേനോൻ; ത്രിവേണി സംഗമത്തിൽ നിന്നുള്ള ദൃശ്യങ്ങൾ

നിഹാരിക കെ.എസ്

, ശനി, 22 ഫെബ്രുവരി 2025 (08:59 IST)
കുംഭമേളയിൽ പങ്കെടുത്ത് നിർമ്മാതാവും പൃഥ്വിരാജിന്റെ ഭാര്യയുമായ സുപ്രിയ മേനോൻ. പ്രയാഗ് രാജിൽ നിന്നുള്ള വീഡിയോ സുപ്രിയ ഇൻസ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചു. വിവിഐപികൾക്കായി സജ്ജീകരിച്ച ഭാഗത്താണ് സുപ്രിയ ഇറങ്ങിയത്. ത്രിവേണി സംഗമസ്ഥാനത്ത് നിന്നുള്ള സുപ്രിയയുടെ വീഡിയോ ചർച്ചയായിരിക്കുകയാണ്. കുംഭമേളയ്ക്ക് സുപ്രിയ ഒറ്റയ്ക്കാണോ പോയതെന്ന കാര്യത്തിൽ ഇതുവരെയും വ്യക്തത വന്നിട്ടില്ല. 
 
കേരളത്തിൽ നിന്ന് നിരവധി പ്രമുഖരും കുംഭമേളയിൽ പങ്കെടുക്കാൻ ഉത്തർപ്രദേശിൽ എത്തിയിരുന്നു. ജയസൂര്യ, സംയുക്ത, കൃഷ്ണകുമാർ, സുരേഷ് കുമാർ തുടങ്ങിയ താരങ്ങൾ പ്രയാഗ് രാജിലെത്തി കുംഭമേളയിൽ പങ്കെടുത്തതിന്റെ ചിത്രങ്ങൾ ആരാധകരുമായി പങ്കുവച്ചിരുന്നു.
 
ഫെബ്രുവരി 26ന് മഹാശിവരാത്രിയോടെ 144 വർഷം കൂടുമ്പോൾ നടത്തപ്പെടുന്ന മഹാകുംഭമേള അവസാനിക്കും. അതിന് മുമ്പായി പ്രയാഗ് രാജിലെത്താൻ തിരക്ക് കൂട്ടുകയാണ് ഭക്തർ. ജനുവരി 13ന് ആണ് മഹാകുംഭമേള ആരംഭിച്ചത്. 50 കോടിയിൽ അധികം ആളുകൾ ത്രിവേണി സംഗമത്തിൽ ഇതിനകം പുണ്യസ്‌നാനം നടത്തിയിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Get - Set Baby Box Office Collection: 'മാര്‍ക്കോ' പോപ്പുലാരിറ്റി കൊണ്ടും രക്ഷയില്ല; ആദ്യദിനം 50 ലക്ഷം പോലും കളക്ട് ചെയ്യാതെ ഗെറ്റ് - സെറ്റ് ബേബി