Select Your Language

Notifications

webdunia
webdunia
webdunia
webdunia

'വിലമതിക്കാനാകാത്ത സെല്‍ഫി', മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ മേനോന്‍

'വിലമതിക്കാനാകാത്ത സെല്‍ഫി', മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സുപ്രിയ മേനോന്‍

കെ ആര്‍ അനൂപ്

, ബുധന്‍, 24 മാര്‍ച്ച് 2021 (16:43 IST)
എല്ലാ തിരക്കുകളില്‍ നിന്നും ഒഴിവായി മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബാറോസ് 'ന്റെ പൂജ ചടങ്ങില്‍ പങ്കെടുക്കുവാനായി മമ്മൂട്ടി എത്തിയിരുന്നു. ലാലിനും ബാറോസിനും തന്റെ എല്ലാവിധ പിന്തുണകളും അറിയിച്ചുകൊണ്ടാണ് മെഗാസ്റ്റാര്‍ മടങ്ങിയത്. ചടങ്ങിലെ പ്രധാന ആകര്‍ഷണവും മമ്മൂട്ടി തന്നെയായിരുന്നു. ദിലീപ്, പൃഥ്വിരാജ് ഉള്‍പ്പെടെയുള്ള താരങ്ങളും സന്നിഹിതരായിരുന്നു. പൃഥ്വിയുടെ ഭാര്യ സുപ്രിയ മേനോനും ചടങ്ങില്‍ ഭാഗമായി. മമ്മൂട്ടിക്കൊപ്പം എടുത്ത സെല്‍ഫിയും കുറിപ്പുമാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകശ്രദ്ധ നേടുന്നത്.
 
'വിലമതിക്കാനാകാത്ത സെല്‍ഫി', ഈ മനുഷ്യന്‍ എന്ത് കൂളാണ് എന്നായിരുന്നു സുപ്രിയ കുറിച്ചത്. വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് സിമ്പിള്‍ ലുക്കില്‍ ആയിരുന്നു മമ്മൂട്ടി എത്തിയത്. പ്രിയദര്‍ശന്‍, ദിലീപ്, സത്യന്‍ അന്തിക്കാട്, പൃഥ്വിരാജ്, ആന്റണി പെരുമ്പാവൂര്‍, സിബി മലയില്‍ തുടങ്ങിവരും ചടങ്ങിനെത്തിയിരുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നടൻ ആമിർഖാന് കൊവിഡ്