Select Your Language

Notifications

webdunia
webdunia
webdunia
webdunia

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

പേരിൽ ഒരു കെ കൂടി ഉൾപ്പെടുത്തി സുരഭി ലക്ഷ്മി

പുതിയ പേരില്‍ ഓസ്‌കര്‍ എങ്ങാനും കിട്ടിയാലോ? പേര് മാറ്റി സുരഭി ലക്ഷ്മി!

നിഹാരിക കെ.എസ്

, ശനി, 28 ഡിസം‌ബര്‍ 2024 (16:51 IST)
പേരില്‍ പുതിയ മാറ്റങ്ങളുമായി നടി സുരഭി ലക്ഷ്മി. തന്റെ പേരുകളിലെ അക്ഷരങ്ങളില്‍ ഒരു K കൂട്ടിച്ചേര്‍ത്തിരിക്കുകയാണ് സുരഭി ഇപ്പോള്‍ പറയുന്നത്. Surabhi Laksmi എന്ന പേര് Surabhi Lakkshmi എന്നാണ് സുരഭിയുടെ പുതിയ പേര്. ന്യൂമറോളി പ്രകാരമാണ് പേരില്‍ ഒരക്ഷരം കൂട്ടി പരിഷ്‌കരിച്ചിരിക്കുന്നത്. തന്റെ സുഹൃത്ത് പറഞ്ഞതിനെ തുടര്‍ന്നാണ് പേരിലെ ഈ മാറ്റം എന്നാണ് സുരഭി പറയുന്നത്.
 
പേരിന് ഒരു പവര്‍ കൂട്ടാനാണ് പേര് മാറ്റിയത്. ഈ പേര് വച്ച് നാഷണല്‍ അവാര്‍ഡ് ഒക്കെ കിട്ടി, പേര് മാറ്റിയാല്‍ ഓസ്‌കര്‍ കിട്ടിയാലോ എന്ന് സുഹൃത്ത് മധു ശങ്കര്‍ ചോദിച്ചു. അപ്പോള്‍ തനിക്ക് രസം തോന്നി. അങ്ങനെയാണ് സംഖ്യാശാസ്ത്ര പ്രകാരം ഒരു K കൂട്ടിച്ചേര്‍ത്തത് എന്നാണ് സുരഭി മനോരമ ഓണ്‍ലൈനോട് പ്രതികരിച്ചിരിക്കുന്നത്.
 
നേരത്തെ സുരേഷ് ഗോപി, സംവിധായകന്‍ ജോഷി, നടന്‍ ദിലീപ്, നടിമാരായ ലെന, റോമ എന്നിവര്‍ തങ്ങളുടെ പേരില്‍ ഒരു അക്ഷരം കൂട്ടിച്ചേര്‍ത്ത് പരിഷ്‌കാരങ്ങള്‍ വരുത്തിയിരുന്നു. അതേസമയം, ഗെറ്റ് സെറ്റ് ബേബി എന്ന ചിത്രമാണ് സുരഭിയുടെതായി ഇനി തിയേറ്ററുകളില്‍ എത്താനിരിക്കുന്നത്. പൊരിവെയില്‍, അവള്‍, ജ്വാലാമുഖി, അനുരാധ ക്രൈം നമ്പര്‍ 59/2019 എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്. റൈഫിള്‍ ക്ലബ്ബ് ആണ് സുരഭിയുടെതായി ഒടുവില്‍ തിയേറ്ററുകളില്‍ എത്തിയത്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

താനും ഒരു അതിജീവിയെന്ന് പാര്‍വതി തിരുവോത്ത്; ഹേമ കമ്മിറ്റിയിൽ മൊഴി കൊടുത്തവരിൽ പാർവതിയും