Select Your Language

Notifications

webdunia
webdunia
webdunia
Monday, 7 April 2025
webdunia

വ്യാജ വാർത്തകൾക്ക് ചുട്ട മറുപടിയുമായി തമന്ന

വ്യാജ വാർത്തകൾക്ക് ചുട്ട മറുപടിയുമായി തമന്ന

തമന്ന ഭാട്ടിയ
, ശനി, 28 ജൂലൈ 2018 (11:12 IST)
തന്റെ വിവാഹത്തെക്കുറിച്ച് വ്യാജമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്ക് ചുട്ട മറുപടിയുമായി തമന്ന രംഗത്ത്. ട്വിറ്റർ പേജിലൂടെയാണ് താരം മറുപടി നൽകിയിരിക്കുന്നത്. കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമന്ന വിവാഹിതയാകുന്നുവെന്നും വരൻ ക്രിക്കറ്റ് താരമാണെന്നും വാർത്തകൾ വന്നിരുന്നുന്നത്.
 
തമന്ന വിവാഹിതയാകുകയാണ്, ഫിലിം ഫീൽഡിൽ നിന്നുള്ള ആളെയാണ് താരം വരനായി തിരഞ്ഞെടുത്തിരിക്കുന്നത് എന്നായിരുന്നു ആദ്യം ഉണ്ടായ വാർത്ത. എന്നാൽ പിന്നീട് അത് മാറി വരൻ ക്രിക്കറ്റ് താരമായി ഇപ്പോൽ ഡോക്‌ടറായി. "ഇത്തരത്തിലുള്ള അപവാദപ്രചരണങ്ങൾ എല്ലാം കാണുമ്പോൾ ഞാൻ ഭർത്താവിനെകിട്ടാൻ കാത്തിരിക്കുകയാണെന്ന് തോന്നും. പ്രണയത്തോട് പൂര്‍ണമായും താല്‍പര്യമുണ്ടെങ്കിലും എന്റെ വ്യക്തിജീവിതത്തിലേക്ക് കടന്നുവരുന്ന അടിസ്ഥാനരഹിതമായ പ്രചരണങ്ങളെ ഞാൻ ഒരിക്കലും പ്രോത്സാഹിപ്പിക്കുന്നില്ല" എന്ന് താരം കുറിച്ചു.
 
"വിവാഹം കഴിക്കാതെ സിംഗിളായി ജീവിക്കുന്നതിൽ ഇപ്പോൾ ഞാൻ സന്തോഷവതിയാണ്. എന്റെ മാതാപിതാക്കള്‍ എനിക്ക് വേണ്ടി വരനെ അന്വേഷിച്ച് അലയുകയല്ല. സിനിമയോട് മാത്രമാണ് എനിക്കിപ്പോള്‍ പ്രണയം" എന്നും താരം ട്വിറ്ററിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ പുത്തൻ ലുക്കിൽ പ്രണവ്