അങ്ങനെയാണ് മഞ്ജു വാര്യർ ദിലീപിന്റെ നായിക ആയത്!
മഞ്ജുവിന്റെ ആദ്യ സിനിമ കൂടി ആയിരുന്നു സല്ലാപം.
ലോഹിതദാസിന്റെ തിരക്കഥയിൽ അഭിനയിക്കാൻ ആഗ്രഹിക്കാത്ത നടീനടന്മാരില്ല. പുതുമുഖം ആയിട്ട് കൂടി അത്തരമൊരു ഭാഗ്യം ലഭിച്ച നടിയാണ് മഞ്ജു വാര്യർ. സുന്ദർദാസ് സംവിധാനം ചെയ്ത 'സല്ലാപം' എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ലോഹിതദാസ് ആയിരുന്നു. ദിലീപ്, മനോജ് കെ ജയൻ തുടങ്ങിയവർ അഭിനയിച്ച ചിത്രത്തിലെ നായിക മഞ്ജു വാര്യർ ആയിരുന്നു. മഞ്ജുവിന്റെ ആദ്യ സിനിമ കൂടി ആയിരുന്നു സല്ലാപം.
സല്ലാപത്തിലേക്ക് മഞ്ജു വാര്യരെ കാസ്റ്റ് ചെയ്ത കഥ പറയുകയാണ് സുന്ദർദാസ്. നടി ആനി തിളങ്ങി നിൽക്കുന്ന സമയം ആയിരുന്നു. ആനിയെ രാധയായി മതിയെന്ന് തീരുമാനിച്ചത് ലോഹിതദാസ് ആയിരുന്നു. സംവിധായകനും അത് ഒകെ ആയിരുന്നു. ആനിയോട് കഥ പറഞ്ഞു. അവർക്കും സമ്മതം. എന്നാൽ, സിനിമയുടെ ചർച്ചകൾ നടക്കുന്നതിനിടെ ലോഹി തന്നെ 'ആനി ശരിയാകില്ല' എന്ന് പറയുകയായിരുന്നു. ആനി സ്മാർട്ട് ആയ കുട്ടി ആണെന്നും അവളെ ആർക്കും പറ്റിക്കാൻ പറ്റില്ലെന്നും പറഞ്ഞ് അലോഹിതദാസ്, പ്രേക്ഷകർക്ക് മുൻധാരണ ഉണ്ടാകുമെന്നും വ്യക്തമാക്കുകയായിരുന്നു.
അങ്ങനെയാണ് സല്ലാപത്തിൽ നിന്നും ആനി ഔട്ട് ആകുന്നത്. പുതുമുഖം മതിയെന്ന് പറഞ്ഞതും ലോഹി തന്നെ ആയിരുന്നു. കലാതിലകമായ ഒരു കുട്ടിയുടെ ഫോട്ടോ മാസികയിൽ വന്ന കാര്യം ഓർമ വന്ന സുന്ദർദാസ് വിവരം ലോഹിതദാസിന്റെ അറിയിച്ചു. അദ്ദേഹത്തിന് ഒകെ ആയി. അങ്ങനെയാണ് മഞ്ജു വാര്യരുടെ വീട്ടിലേക്ക് സിനിമാ ഓഫറുമായി സുന്ദർദാസിന്റെ ഫോൺ വരുന്നത്. കഥ കേട്ട് മഞ്ജുവും കുടുംബവും ഒകെ പറഞ്ഞു. മഞ്ജു അങ്ങനെ ദിലീപിന്റെ നായികയായി സിനിമയിൽ അരങ്ങേറ്റം കുറിച്ചു.