Select Your Language

Notifications

webdunia
webdunia
webdunia
webdunia

Sai Pallavi - Birthday Special Video:സായി പല്ലവിക്ക് പിറന്നാൾ സർപ്രൈസ്,വീഡിയോയുമായി ‘തണ്ടേൽ’ അണിയറക്കാർ

Naga Chaitanya, Sai Pallavi

കെ ആര്‍ അനൂപ്

, വ്യാഴം, 9 മെയ് 2024 (15:30 IST)
Naga Chaitanya, Sai Pallavi
നടി സായിപല്ലവിയുടെ ജന്മദിനം ആഘോഷമാക്കുകയാണ് കുടുംബം. സഹോദരിയും നടിയുമായ പൂജ കണ്ണനും ആശംസ നേർന്നു. സഹോദരി അല്ല തൻറെ ബെസ്റ്റ് ഫ്രണ്ട് ആണ് ചേച്ചി എന്നാണ് പിറന്നാൾ ദിനത്തിൽ ആശംസ കുറിപ്പിൽ പൂജ എഴുതിയത്. ഇപ്പോഴിതാ സർപ്രൈസ് വീഡിയോയുമായി തിരിക്കുകയാണ് ‘തണ്ടേൽ’ സിനിമയുടെ അണിയറക്കാർ. 
മനോഹരമായ മാഷപ്പ് വീഡിയോയാണ് പുറത്തുവന്നത്. നടിയുടെ മുൻ ചിത്രങ്ങളിലെ കഥാപാത്രങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ട് തയ്യാറാക്കിയ വീഡിയോയിൽ പുതിയ സിനിമയായ തണ്ടേലിലെ കഥാപാത്രത്തെ കൂടി പരിചയപ്പെടുത്തുന്നു.
 
 ആക്ഷൻ പറഞ്ഞശേഷം ക്യാമറയ്ക്ക് മുന്നിലുള്ള സായി പല്ലവിയും കട്ട് പറഞ്ഞു കഴിഞ്ഞാൽ താരത്തിന്റെ ഭാവ മാറ്റങ്ങളുമാണ് വീഡിയോയിൽ കാണാനാകുന്നത്.
 
നാഗ ചൈതന്യയെ നായകനാക്കി ചന്ദൂ മൊണ്ടേട്ടി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന സിനിമയാണ് തണ്ടേൽ. ഗീത ആർട്‌സിന്റെ ബാനറിൽ ബണ്ണി വാസു നിർമിക്കുന്ന ഈ ചിത്രം അല്ലു അരവിന്ദാണ് അവതരിപ്പിക്കുന്നത്. 
 
മനോഹരമായ പ്രണയകഥയാണ് സിനിമ പറയുന്നത്.ലവ് സ്റ്റോറിക്കു ശേഷം സായി പല്ലവിയും നാഗ ചൈതന്യയും ഒന്നിക്കുന്ന രണ്ടാമത്തെ സിനിമയെന്ന പ്രത്യേകത കൂടിയുണ്ട് ഇതിന്. ഒരു മത്സ്യത്തൊഴിലാളിയുടെ വേഷത്തിലാണ് നാഗചൈതന്യ എത്തുന്നത്. നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ് ലുക്ക് ഏറെ ശ്രദ്ധ നേടിയിരുന്നു.
 
 
 
 

 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാനാ'; മലയാള സിനിമയില്‍ ചിരിക്കാലം കാലം തീര്‍ക്കാന്‍ വീണ്ടും ധര്‍മ്മജന്‍ എത്തുന്നു