Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഭ്രമയുഗം' പേടിച്ച് റിലീസ് മാറ്റി, ഇന്ദ്രജിത്തിന്റെ 'മാരിവില്ലിൻ ഗോപുരങ്ങൾ' നാളെ മുതൽ

Indrajith's 'Marivillin Gopurangal' from tomorrow due to fear of Bramayugam' release postponed

കെ ആര്‍ അനൂപ്

, വ്യാഴം, 9 മെയ് 2024 (12:03 IST)
മമ്മൂട്ടിയെ നായകനാക്കി രാഹുൽ സദാശിവൻ ഒരുക്കിയ 'ഭ്രമയുഗം', നസ്‌ലിൻ, മമിത ബൈജു എന്നിവരെ പ്രധാന വേഷങ്ങളിൽ എത്തിച്ച് ഗിരീഷ് എഡി സംവിധാനം ചെയ്ത 'പ്രേമലു'എന്നീ വിജയ തിരക്കിനിടയിലേക്ക് കടന്നുവരാൻ ഇന്ദ്രജിത്തിന്റെ 'മാരിവില്ലിൻ ഗോപുരങ്ങൾ'എന്ന കുഞ്ഞ് സിനിമയ്ക്ക് ആയില്ല. ഈ രണ്ട് സിനിമകളും തിയേറ്ററുകളിൽ നിറഞ്ഞ് ഓടുമ്പോഴായിരുന്നു 'മാരിവില്ലിൻ ഗോപുരങ്ങൾ'ആദ്യം റിലീസ് പ്രഖ്യാപിച്ചത്. പുതിയ റിലീസ് പിന്നീട് പ്രഖ്യാപിക്കുകയും ചെയ്തു. കാത്തിരിപ്പിനൊടുവിൽ നാളെ ചിത്രം തിയേറ്ററുകളിൽ എത്തും.
 
ഇന്ദ്രജിത്ത് സുകുമാരൻ, ശ്രുതി രാമചന്ദ്രൻ, സർജാനോ ഖാലിദ്, വിൻസി അലോഷ്യസ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അരുൺ ബോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് മാരിവില്ലിൻ ഗോപുരങ്ങൾ. 
 
കോക്കേഴ്സ് ഫിലിംസ് നിർമ്മിക്കുന്ന ചിത്രത്തിനുവേണ്ടി സംഗീത സംവിധായകൻ വിദ്യാസാഗറും പ്രവർത്തിക്കുന്നു. തിരക്കഥയും കോ ഡയറക്ടറും പ്രമോദ് മോഹൻ തന്നെയാണ്.
 
 വസിഷ്ട് ഉമേഷ്, ജോണി ആൻ്റണി, സലീം കുമാർ, വിഷ്ണു ഗോവിന്ദ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.ശ്യാമപ്രകാശ്. എം.എസ് ഛായാഗ്രഹണവും ഷൈജൽ പി.വി എഡിറ്റിങ്ങും നിർവഹിക്കുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി ദിലീപിന്റെ മകളുടെ കല്യാണം ? നടൻ നൽകിയ മറുപടി