Select Your Language

Notifications

webdunia
webdunia
webdunia
Sunday, 13 April 2025
webdunia

ഇനി ദിലീപിന്റെ മകളുടെ കല്യാണം ? നടൻ നൽകിയ മറുപടി

Dileep's daughter's wedding Answer given by the actor 
meenakshi dileep age
meenakshi dileep photos
meenakshi dileep and manju warrier
meenakshi dileep wiki
dileep manju photos

കെ ആര്‍ അനൂപ്

, വ്യാഴം, 9 മെയ് 2024 (11:59 IST)
ജയറാമിന്റെ മകൾ മാളവികയുടെ കല്യാണം കഴിഞ്ഞതോടെ അടുത്തത് ദിലീപിന്റെ മകളുടെതാണോ എന്നാണ് പലരുടെയും സംശയം. ഇത് ദിലീപിനോട് തന്നെ നേരിട്ട് ചോദിച്ചു. നടൻ നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. മീനാക്ഷി ഇന്ന് ഡോക്ടറാണ്.ഡെർമറ്റോളജിയിൽ കൂടുതൽ ശ്രദ്ധ നൽകുന്ന താരപുത്രി ഹൗസ് സർജൻസിയും പൂർത്തിയാക്കി. അടുത്തിടെ ദിലീപിനെ കണ്ടപ്പോൾ മെഗാസ്റ്റാർ മമ്മൂട്ടി തന്നെ മകളുടെ കല്യാണത്തെക്കുറിച്ച് ചോദിച്ചു. സുരേഷ് ഗോപിയുടെ മകൾ ഭാഗ്യയുടെയും ജയറാമിന്റെ മകൾ മാളവികയുടെയും കല്യാണത്തിന് ദിലീപും മമ്മൂട്ടിയും പങ്കെടുത്തു. എന്നാണ് ഒരു കല്യാണം എന്ന ചോദ്യത്തിന് ദിലീപ് നൽകിയ മറുപടി ഇപ്രകാരമാണ്.കല്യാണം കഴിച്ചു നിർത്തി’ എന്നായിരുന്നു ദിലീപിന്റെ മറുപടി.
 
 സ്വന്തം ജീവിത പങ്കാളിയെ കണ്ടെത്താനുള്ള സ്വാതന്ത്ര്യം ദിലീപ് മീനാക്ഷിക്ക് നൽകിയിട്ടുണ്ട്. ഞാൻ ഒരാളെ ചൂണ്ടിക്കാട്ടി അയാളെ തന്നെ വിവാഹം ചെയ്യണമെന്ന് ഒരിക്കലും അവളെ നിർബന്ധിക്കില്ലെന്നും താരം പറഞ്ഞു.ഇയാളെ തന്നെ കല്യാണം കഴിച്ചോണം എന്ന് പറഞ്ഞാൽ തിരിച്ചെന്തെങ്കിലും ചോദിച്ചാലോ എന്നുകൂടി ദിലീപ് പറയുന്നു. മകൾക്ക് ഇഷ്ടമുള്ള ആളെ പറഞ്ഞാൽ താൻ സപ്പോർട്ട് ചെയ്യാം എന്ന നിലപാടാണ് നടന്. 
 
നമ്മുടെ കുട്ടികൾക്കും ഒരു ജീവിതം വേണ്ടേ ഒരു പങ്കാളി വേണ്ടേ എന്ന ചിന്തയും ദിലീപിനുണ്ട്. എല്ലാം നന്നായി നടക്കട്ടെ എന്നാണ് ആഗ്രഹമെന്നും നടൻ ഒരു അഭിമുഖത്തിനിടെ പറഞ്ഞു.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ് ബോക്‌സ് ഓഫീസിലെ കിംഗ്! 'അരണ്‍മനൈ 4' എത്ര നേടി, കളക്ഷന്‍ റിപ്പോര്‍ട്ട്