Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് അവസാനിച്ചു, അജു വര്‍ഗീസ് പാടിയ 'കെ ഫോര്‍ കൃഷ്ണ'വീഡിയോ സോങ് പുറത്ത്

The wait is over

കെ ആര്‍ അനൂപ്

, തിങ്കള്‍, 2 സെപ്‌റ്റംബര്‍ 2024 (19:08 IST)
പൃഥ്വിരാജ്-ബേസില്‍ ജോസഫ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിപിന്‍ദാസ് സംവിധാനം ചെയ്ത ഗുരുവായൂര്‍ അമ്പലനടയില്‍ വന്‍ വിജയമായി മാറിയിരുന്നു. ചിത്രത്തില്‍ അജു വര്‍ഗീസ് പാടിയ കൃഷ്ണ സോങ് വലിയ സ്വീകാര്യത നേടിയിരുന്നു. ആരാധകര്‍ കാത്തിരുന്ന ഈ പാട്ടിന്റെ വീഡിയോ സോങ് പുറത്തുവന്നു.അജു ആദ്യമായി ഗായകനാവുന്ന ചിത്രംകൂടിയാണ് 'ഗുരുവായൂരമ്പല നടയില്‍'.
 
കെ ഫോര്‍ കൃഷ്ണ എന്ന ഗാനത്തിന്റെ രചന വിനായക് ശശികുമാറാണ് നിര്‍വഹിച്ചിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതസംവിധാനം.
അനശ്വര രാജന്‍, നിഖില വിമല്‍, ജഗദീഷ്, ബൈജു, യോഗി ബാബു, ഇര്‍ഷാദ്, പി വി കുഞ്ഞികൃഷ്ണന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
 
ഗുരുവായൂര്‍ അമ്പലനടയില്‍ പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുപ്രിയ മേനോനും, ഇ4 എന്റര്‍ടൈന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍ മേത്ത, സി വി സാരഥി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്. 
  
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിറവയറില്‍ ദീപിക പദുക്കോണ്‍, സോഷ്യല്‍ മീഡിയയില്‍ തരംഗമായി ഫോട്ടോഷൂട്ട്