Select Your Language

Notifications

webdunia
webdunia
webdunia
webdunia

'അമ്മ'യിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്‌‌ക്ക് ശ്രമം

'അമ്മ'യിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്‌‌ക്ക് ശ്രമം

'അമ്മ'യിലെ പ്രശ്നങ്ങൾ അവസാനിക്കുന്നില്ല; സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്‌‌ക്ക് ശ്രമം
കൊച്ചി , വ്യാഴം, 5 ജൂലൈ 2018 (09:03 IST)
താരസംഘടനയായ 'അമ്മ'യിലേക്ക് ദിലീപിനെ തിരിച്ചെടുത്തതിനെത്തുടർന്നുള്ള പ്രശ്‌നങ്ങൾ അവസാനിക്കുന്നില്ല. മലയാള സിനിമയിൽ പുതുതലമുറക്കാരുടെ നേതൃത്വത്തിൽ സമാന്തര കൂട്ടായ്മയ്‌ക്കാണ് ഇപ്പോൾ കളമൊരുങ്ങുന്നത്. അമ്മ വിവാദത്തിൽ വിമൻ ഇൻ സിനിമ കലക്ടീവിന് സമൂഹത്തിന്റെ വിവിധ കോണുകളിൽനിന്നു ലഭിച്ച പിന്തുണയാണ് ഇതിനായുള്ള പ്രവർത്തനത്തിനു ശക്തി പകരുന്നത്.
 
ഇതേസമയം,  ആഷിഖ് അബുവും ഫെഫ്കയും തമ്മിലുള്ള തർക്കവും കൂട്ടായ്‌മ ഒരുങ്ങുന്നതിന് കാരണമാകുന്നു. ഇത് ന്യൂജനറേഷൻ സംവിധായകർക്കിടയിൽ ഫെഫ്ക നേതൃത്വത്തിനെതിരെയുള്ള അമർഷം പുതിയ സംഘടനയ്ക്കു ഗുണകരമാവുമെന്ന് പിന്നിലുള്ളവർ കരുതുന്നു.
 
സംവിധായകൻ രാജീവ് രവി നേതൃത്വം നൽകുന്ന കലക്ടീവ് ഫേസ് വൺ, വനിതാ കൂട്ടായ്മയ്ക്കു പിന്തുണ പ്രഖ്യാപിച്ച് സിനിമാ മേഖലയിൽ നിന്നുള്ള 100 പേർ ഒപ്പിട്ട പ്രസ്താവന പുറത്തുവിട്ടിരുന്നു. ഇതിനിടെ, ദിലീപിനെ പുറത്താക്കാനുള്ള തീരുമാനം മരവിപ്പിക്കാൻ ശ്രമിച്ച യോഗത്തിൽ പൃഥ്വിരാജും രമ്യ നമ്പീശനുമടക്കം എല്ലാവരും ഉണ്ടായിരുന്നുവെന്ന് നടനും അമ്മ സെക്രട്ടറിയുമായ സിദ്ദീഖ് പറഞ്ഞു. അന്ന് അവർ എതിർത്തില്ല എന്നും നടൻ അഭിപ്രായപ്പെട്ടു. എന്നാൽ ആ പ്രസ്ഥാവന ശക്തമായി എതിർത്തുകൊണ്ട് രമ്യ നമ്പീശൻ രംഗത്തെത്തുകയും ചെയ്‌തിരുന്നു.
 
'അമ്മ' വിവാദത്തെത്തുടന്ന് സിനിമാ മേഖലയിൽ ഉണ്ടായ ചേരിതിരിവാണ് പുതിയ കൂട്ടായ്‌മയ്‌ക്കുള്ള പ്രചോദനം. നാല് നടിമാർ 'അമ്മ'യിൽ നിന്ന് രാജിവെച്ചതും തുടർന്നുണ്ടായ സംഭവവികാസങ്ങളും എല്ലാം ഇതിന് കാരണമാകുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിമന്യുവിന്റെ കൊലപാതകം; എസ്ഡിപിഐയുടെ സംസ്ഥാന നേതാക്കളടക്കം 138 പേര്‍ കരുതല്‍ തടങ്കലില്‍