മലയാളത്തിന്റെ എവര്‍ഗ്രീന്‍ പത്മരാജന്‍ ചിത്രം തൂവാനത്തുമ്പികള്‍ റിലീസായി 36 വര്‍ഷങ്ങള്‍ പിന്നിടുന്നു. ജയകൃഷ്ണനോട് ക്ലാര യാത്ര പറഞ്ഞ് മടങ്ങിയിട്ടും.
തൂവാനത്തുമ്പികളില്‍ അഭിനയിക്കുമ്പോള്‍ ചിത്രത്തിന് ഇന്നുള്ള പോലെ മലയാളികളുടെ ഭാഗമാകുമെന്ന് അന്ന് കരുതിയിരുന്നില്ലഎന്നാണ് ക്ലാരയായി അഭിനയിച്ച സുമലത ഒരിക്കല്‍ പറഞ്ഞത്. മമ്മൂട്ടിക്കൊപ്പം ഉള്ള ഒരു സിനിമയ്ക്ക് ആയാണ് നടിയെ ആദ്യമായി പത്മരാജന്‍ സമീപിച്ചത്. അത് നടന്നില്ല. പിന്നീട് തൂവാനത്തുമ്പികള്‍ക്കായി പത്മരാജന്റെ വിളി വന്നതും മറ്റൊന്നും നോക്കാതെ ക്ലാരിയായി വേഷമിടാന്‍ സുമലത സമ്മതം മൂളി. പത്മരാജന്റെ കൂടെ വര്‍ക്ക് ചെയ്യാന്‍ വളരെ എളുപ്പമായിരുന്നു എന്ന് ഒരിക്കല്‍ അഭിമുഖത്തിനിടെ നടി പറഞ്ഞിട്ടുണ്ട്.
'അക്കാലത്ത്, ഈ സിനിമ ഇപ്പോഴത്തേതുപോലെ സ്വീകരിക്കപ്പെട്ടിരുന്നില്ല. ന്യൂഡല്‍ഹിയും ഇതേ സമയത്താണ് ചെയ്തത്. രണ്ട് ചിത്രങ്ങളും റിലീസ് ചെയ്തപ്പോള്‍ ന്യൂഡല്‍ഹി ഒരു ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയെങ്കിലും തൂവാനത്തുമ്പികള്‍ അതുപോലെ ആയില്ല'- സുമലത പറഞ്ഞിരുന്നു.
'ഉദകപ്പോള' എന്ന നോവലിനെ ആസ്പദമാക്കി പത്മരാജന്‍ ഒരുക്കിയ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ മികച്ച കഥാപാത്രങ്ങളിലൊന്നാണ്.
മണ്ണാറതൊടി ജയകൃഷ്ണനും ക്ലാരയും തമ്മിലുള്ള പ്രണയവും, പാര്‍വതിയുടെ രാധയെന്ന കഥാപാത്രവും ക്ലൈമാക്‌സിലെ ഒറ്റപ്പാലം റെയില്‍വേ സ്റ്റേഷനും സിനിമാപ്രേമികള്‍ ഒരുകാലത്തും മറക്കില്ല.