Select Your Language

Notifications

webdunia
webdunia
webdunia
webdunia

യു എന്‍ ഉദ്യോഗസ്ഥന്‍ ഔദ്യോഗിക കാറില്‍ ലൈംഗികബന്ധത്തിലേര്‍പ്പെട്ടു; അന്വേഷണം ആരംഭിച്ച് ഐക്യരാഷ്‌ട്രസഭ

UN sex scandal

സുബിന്‍ ജോഷി

, ശനി, 27 ജൂണ്‍ 2020 (12:45 IST)
ഒരു ഉദ്യോഗസ്ഥൻ ഔദ്യോഗിക കാറിൽ സ്ത്രീയുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിന്റെ വീഡിയോ വൈറലായതിനെത്തുടർന്ന് ഐക്യരാഷ്ട്രസഭ അന്വേഷണം ആരംഭിച്ചു. ഇസ്രായേലിലെ ടെൽ അവീവിൽ നിന്നുള്ള വീഡിയോ ട്വിറ്ററിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ട സാഹചര്യത്തിലാണ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
 
ടെൽ അവീവിലെ തിരക്കേറിയ റോഡരികിലുള്ള കെട്ടിടത്തിൽ നിന്നാണ് ക്ലിപ്പ് ചിത്രീകരിച്ചതെന്ന് ദി ന്യൂ ഹ്യൂമാനിറ്റേറിയൻ റിപ്പോർട്ട് ചെയ്യുന്നു. യുഎൻ ഔദ്യോഗിക കാറിന്റെ പിൻസീറ്റിൽ ഒരാൾ ചുവന്ന വസ്ത്രത്തിൽ ഒരു സ്ത്രീയോടൊപ്പം ഇരിക്കുന്നതായാണ് വൈറൽ ക്ലിപ്പിലുള്ളത്. ക്ലിപ്പിൽ ഡ്രൈവര്‍ സീറ്റിലുള്ളയാളെ കാണുന്നില്ല, മറ്റൊരാൾ മുൻ സീറ്റിൽ ഇരിക്കുന്നതായും കാണാം.
 
ലൈംഗിക ദുരുപയോഗത്തിനും ചൂഷണത്തിനും എതിരെ യുഎന്നിന് കർശനമായ നയമുണ്ട്. മാത്രമല്ല, ലൈംഗികതയ്‌ക്ക് പണം നൽകുന്നത് നിരോധിക്കുകയും ചെയ്‌തിട്ടുണ്ട്. കാറിനുള്ളില്‍ നടന്നത് ഉഭയസമ്മതപ്രകാരമുള്ള ലൈംഗിക ബന്ധമാണോ അതോ അതിൽ പണം നല്‍കല്‍ നടന്നിട്ടുണ്ടോ എന്നത് വ്യക്തമല്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വന്ദേഭാരതിന്റെ നാലാം ഘട്ടം ജൂലായ് ആദ്യം: കേരളത്തിലേക്ക് 94 വിമാനങ്ങൾ