Select Your Language

Notifications

webdunia
webdunia
webdunia
webdunia

ആനപ്പുറത്തിരുന്ന് യോഗ ചെയ്‌തു, ബാബ രാംദേവ് നിലതെറ്റി താഴെവീണു - വൈറല്‍ വീഡിയോ

Yoga guru

ബോബി സ്റ്റീഫന്‍

, ചൊവ്വ, 13 ഒക്‌ടോബര്‍ 2020 (22:53 IST)
യോഗയില്‍ പുതിയ പരീക്ഷണങ്ങൾ നടത്തുന്നതിനിടെ മഥുരയിൽ വച്ച് യോഗഗുരു ബാബ രാംദേവ് അപകടത്തില്‍ പെടുന്ന ദൃശ്യം വൈറലായി. ബാബ രാംദേവ് ആനപ്പുറത്ത് ഇരുന്ന് യോഗ ചെയ്യുകയായിരുന്നു. എന്നാൽ ആനയുടെ ചലനം കാരണം ബാലൻസ് ചെയ്യാൻ കഴിയാതെ അദ്ദേഹം താഴെ വീഴുകയാണുണ്ടായത്.
 
കര്‍ഷിണി രമണ്‍ രേതി ആശ്രമത്തിൽ ആനപ്പുറത്തിരുന്ന് യോഗ ചെയ്യുന്നതിനിടെയാണ് അപകടം. താഴെ വീണെങ്കിലും പരുക്കേല്‍ക്കാതെ രാംദേവ് രക്ഷപ്പെടുന്നതും വീഡിയോയില്‍ ദൃശ്യമാണ്. 
 
സംഭവം വീക്ഷിച്ചുനിന്ന ആളുകള്‍ പരിഭ്രാന്തരായെങ്കിലും രാംദേവ് പെട്ടെന്ന് എഴുന്നേറ്റു. ഇതിനുമുമ്പ് സൈക്കിൾ ഓടിച്ച് അഭ്യാസപ്രകടനം നടത്തുന്നതിനിടെ ബാബ രാംദേവ് വീഴുന്ന ദൃശ്യങ്ങളും വൈറലായിരുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് 8764 പേർക്ക് കൊവിഡ്, 21 മരണം, 7723 പേർക്ക് രോഗമുക്തി