നിലവിൽ കൈനിറയെ സിനിമകളുള്ള മികച്ച യുവതാരങ്ങളിൽ ഒരാളാണ് ടൊവിനോ തോമസ്. ലൂക്കയാണ് ഇനി റിലീസ് ആകാനിരിക്കുന്ന ടൊവിനോയുടെ ചിത്രം. സിനിമയില്‍ ഡാന്‍സ് ചെയ്യുന്നതിനോടുള്ള തന്റെ നിലപാട് തുറന്നു പറഞ്ഞിരിക്കുകയാണ് ടൊവീനോ.
‘ഇന്ത്യന്‍ സിനിമയില്‍ മാത്രമാണ് ഞാന്‍ ഡാന്‍സ് എന്നത് കണ്ടിട്ടുള്ളത്. അല്ലെങ്കില്‍ സ്റ്റെപ് അപ് പോലുള്ള സിനിമകളിലാണ് കണ്ടിട്ടുള്ളത്. ഒരു കൊമേഷ്യല്‍ ചേരുവ എന്ന നിലയ്ക്ക് ഡാന്‍സിനെ സിനിമയില്‍ കുത്തിക്കയറ്റുന്നതിനോട് എനിക്ക് വിയോജിപ്പുണ്ട്.‘
‘ഞാന്‍ നന്നായി ഡാന്‍സ് ചെയ്യുന്ന ഒരാളല്ല. ഡാന്‍സ് ചെയ്യേണ്ടതായ സിനിമകള്‍ അധികം വന്നിട്ടില്ല. അതിനപ്പുറം ഡാന്‍സ് എന്നത് എന്റെ സിനിമ ഡേയ്സ്റ്റില്‍ വരുന്നതല്ല.’ ലൂക്കാ സിനിമയുടെ വിശേഷങ്ങള്‍ പങ്കുവെച്ചുള്ള മനോരമയുടെ ചാറ്റ് ഷോയില്‍ ടൊവീനോ പറഞ്ഞു.
നവാഗതനായ അരുണ്‍ ബോസ് ആണ് ലൂക്ക സംവിധാനം ചെയ്യുന്നത്. കലാകാരനും ശില്‍പിയുമായ ലൂക്ക എന്ന കഥാപാത്രമാണ് ടൊവിനോ അവതരിപ്പിക്കുന്നത്. ടൊവീനോയുടെ നായികയായി അഹാനയും ചിത്രത്തിലെത്തുന്നു.