Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

ഡയലോഗ് പഠിക്കാൻ പാട്പെട്ട് ചാക്കോച്ചൻ; മൊബൈലില്‍ കളിച്ച് ടൊവിനോ

ചിത്രത്തിന്‍റെ ഷൂട്ടിങ് വേളയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ.

Kunchako boban
, വെള്ളി, 14 ജൂണ്‍ 2019 (15:45 IST)
കേരളത്തെ ഞെട്ടിച്ച നിപ വൈറസ് ബാധയെ ആസ്പദമാക്കി ഒരുക്കിയ ആഷിഖ് അബു ചിത്രം 'വൈറസ്' തിയേറ്ററുകളിൽ വിജയകരമായി മുന്നേറുകയാണ്. നിരവധി താരങ്ങൾ അണിനിരന്ന ചിത്രത്തില്‍ ഡോക്ടർ സുരേഷ് രാജൻ എന്ന ശക്തമായ കഥാപാത്രത്തെയാണ് കുഞ്ചാക്കോ ബോബൻ അവതരിപ്പിച്ചത്. ചിത്രത്തില്‍ കൂടുതല്‍ ഡയലോഗുള്ളതും ചാക്കോച്ചനാണ്. ടൊവിനോ തോമസാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്.
 
ചിത്രത്തിന്‍റെ ഷൂട്ടിങ് വേളയില്‍ നിന്നുള്ള രസകരമായ ഒരു വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുകയാണ് ഇപ്പോൾ കുഞ്ചാക്കോ ബോബൻ. ഷൂട്ടിങ് വേളയില്‍ കഷ്ടപ്പെട്ട് ഡയലോഗ് പഠിക്കുന്ന ചാക്കോച്ചനും തൊട്ട് മുമ്പിലിരുന്ന് മൊബൈലില്‍ കളിക്കുന്ന ടൊവിനോയുമാണ് വീഡിയോയിലുള്ളത്. 'ഡോക്ടർ സുരേഷ് രാജനും കലക്ടർ ബ്രോയും എങ്ങനെയാണ് ജോലി ചെയ്തത് എന്നതിന് ഇതാ തെളിവ്' എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇരുവരും അറിയാതെ ദൃശ്യങ്ങൾ പകർത്തിയ നടി പാർവ്വതിക്ക് പ്രത്യേക നന്ദിയും ചാക്കോച്ചൻ അറിയിച്ചിട്ടുണ്ട്.
 
ചാക്കോച്ചന്‍റെ പോസ്റ്റിന് രസകരമായ കമന്‍റുകളുമായി വൈറസിലെ മറ്റ് താരങ്ങളും എത്തിയിട്ടുണ്ട്. 'നിങ്ങളവിടെ എന്ത് ചെയ്യുകയായിരുന്നു' എന്ന ടൊവിയോടുള്ള പാർവ്വതിയുടെ ചോദ്യത്തിന് ചാക്കോച്ചനെ ശല്യപ്പെടുത്താതിരിക്കാൻ ശ്രമിക്കുകയായിരുന്നെന്നും ചാക്കോച്ചൻ മൂന്ന് പേജുള്ള ഡയലോഗ് പറഞ്ഞ് കഴിയുമ്പോൾ തലയാട്ടുന്നത് എങ്ങനെയെന്ന് ഞാൻ നേരത്തെ പഠിച്ച് വച്ചിട്ടുണ്ടെന്നുമാണ് ടൊവിനോയുടെ രസികൻ മറുപടി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മമ്മൂട്ടി സ്വാര്‍ത്ഥനാണ്, പക്ഷേ ആ സ്വാര്‍ത്ഥത ഇക്കാര്യത്തിലാണ് !