മഗിഴ് തിരുമേനി-അജിത്ത് കൂട്ടുകെട്ട് ഒന്നിച്ച വിടാമുയർച്ചി തിയേറ്ററുകളിൽ സമ്മിശ്ര പ്രതികരണം നേടി മുന്നേറുകയാണ്. തൃഷയാണ് നായിക. ഇത് അഞ്ചാം തവണയാണ് തൃഷയും അജിത്തും ഒന്നിക്കുന്നത്. അജിത്തിനൊപ്പമുള്ള അഭിനയത്തെ കുറിച്ചും അജിത്തിനെ കുറിച്ചും മുൻപൊരിക്കൽ തൃഷ ഒരു അഭിമുഖത്തിൽ തുറന്നു സംസാരിച്ചത് ശ്രദ്ധേയമായിരുന്നു. തൃഷയുടെ ഈ അഭിമുഖമാണ് ഇപ്പോൾ അജിത്ത് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
'അജിത്ത് വളരെ പ്രൊഫഷണലാണ്. സിനിമകളെക്കുറിച്ച് ഞങ്ങൾ സംസാരിക്കാറില്ല. ആളുകളെക്കുറിച്ചും ലോകത്ത് എന്താണ് നടക്കുന്നതിനെക്കുറിച്ചും സംസാരിക്കും. ഉപദ്രവകരമല്ലാത്ത ഗോസിപ്പുകൾ പറയും. അദ്ദേഹം ജീവിതം നയിക്കുന്ന രീതി എനിക്കിഷ്ടമാണ്. ആക്ടിംഗ് മാറ്റി വെച്ച് റേസിംഗിന് പോയി. എന്നെ അറിന്താൽ ഷൂട്ടിംഗ് 9 മണിക്കായിരുന്നു തുടങ്ങുക.
രാവിലെ അഞ്ച് മണിക്ക് എഴുന്നേറ്റ് ഗിറ്റാർ ക്ലാസിന് പോകും. വളരെ നല്ല ഭർത്താവും അച്ഛനുമാണ്. ഏത് പെൺകുട്ടിയും അങ്ങനെയൊരു ഭർത്താവിനെ ആഗ്രഹിക്കുമെന്നും തൃഷ അന്ന് പറഞ്ഞു. അതേസമയം തൃഷയും അജിത്തും പ്രൊഫഷണൽ ബന്ധത്തിനപ്പുറം സുഹൃത്തുക്കളല്ല. വർഷങ്ങൾക്കിപ്പുറം നൽകിയ അഭിമുഖത്തിൽ അജിത്ത് സാറുടെ നമ്പർ തന്റെ കെവശമില്ലെന്ന് തൃഷ പറഞ്ഞിരുന്നു.