Select Your Language

Notifications

webdunia
webdunia
webdunia
webdunia

ട്വല്‍ത്ത് മാന്‍ റിലീസായി രണ്ടുവര്‍ഷം, വരാനിരിക്കുന്ന സിനിമകളെ കുറിച്ച് തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാര്‍

Two years since Twelfth Man release

കെ ആര്‍ അനൂപ്

, തിങ്കള്‍, 20 മെയ് 2024 (17:25 IST)
ആദ്യമായി എഴുതിയ തിരക്കഥ മോഹന്‍ലാലിനെ പോലുള്ള ഒരു നടന്റെ കൈകളിലേക്ക് കൈമാറി അദ്ദേഹത്തിന്റെ അഭിപ്രായത്തിനായി കാത്തിരിക്കാന്‍ എത്രപേര്‍ക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട് ? തിരക്കഥാകൃത്ത് കെ.ആര്‍ കൃഷ്ണകുമാറിന്റെ ആദ്യ സിനിമ തന്നെ മോഹന്‍ലാലിന്റെ ഒപ്പമായിരുന്നു.താന്‍ സിനിമയില്‍ എത്തുന്നതിന് തന്നെ കാരണമായത് ജിത്തുജോസഫ് ആണെന്ന് തിരക്കഥാകൃത്ത് കെ. ആര്‍ കൃഷ്ണകുമാര്‍ പറഞ്ഞിരുന്നു. അദ്ദേഹം ആദ്യമായി എഴുതിയ തിരക്കഥയാണ് ട്വല്‍ത്ത് മാന്‍ എന്ന സിനിമയായത്. ഇപ്പോഴതാ സിനിമയുടെ രണ്ടാം വാര്‍ഷികം ആഘോഷിക്കുകയാണ് നിര്‍മ്മാതാക്കള്‍. രണ്ടു വര്‍ഷത്തിനിടെ തന്റെ ജീവിതത്തില്‍ ഉണ്ടായ വലിയ സന്തോഷങ്ങളെ കുറിച്ചും വരാനിരിക്കുന്ന പ്രോജക്ടുകളെ കുറിച്ചും മനസ്സ് തുറക്കുകയാണ് കെ. ആര്‍ കൃഷ്ണകുമാര്‍.
 
 എപ്പോഴൊക്കെ ജിത്തുജോസഫ്, മോഹന്‍ലാല്‍, ആന്റണി പെരുമ്പാവൂര്‍ ടീം ഒന്നിച്ചിട്ടുണ്ടോ അതെല്ലാം സൂപ്പര്‍ഹിറ്റുകളായിരുന്നു. അങ്ങനത്തെ ഒരു കോംബോ യിലേക്ക് കെ.ആര്‍ കൃഷ്ണകുമാറിന്റെ പേര് കൂടി ഇപ്പോള്‍ എഴുതി ചേര്‍ക്കപ്പെട്ടിരിക്കുകയാണ്.ട്വല്‍ത്ത് മാന്‍ രണ്ടാം വാര്‍ഷിക ദിനത്തില്‍ കൃഷ്ണകുമാര്‍ പങ്കുവെച്ച കുറിപ്പ് വായിക്കാം.
 
' ആദ്യ സിനിമ വന്നിട്ട് രണ്ടു വര്‍ഷം. ഇതിനിടയില്‍ 'കൂമന്‍' ഇറങ്ങി. 'നുണക്കുഴി' റിലീസിന് തയ്യാറാവുന്നു. ഒന്നു രണ്ട് ചിത്രങ്ങളുടെ എഴുത്ത് കാര്യങ്ങള്‍ പുരോഗമിക്കുന്നു. ഇത്രയും തന്നെ വലിയ സന്തോഷം.',-കൃഷ്ണകുമാര്‍ കുറിച്ചു.
 
ആസിഫ് അലിയുടെ 'കൂമന്‍' എന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കിയതും കെ. ആര്‍ കൃഷ്ണകുമാര്‍ തന്നെയാണ്. ജിത്തു ജോസഫാണ് ചിത്രം സംവിധാനം ചെയ്തത്.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇന്ത്യൻ താത്ത, സേനാപതി തിരിച്ചെത്തുന്നു, ഇന്ത്യൻ 2 റിലീസ് തീയതി പുറത്ത്