ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രം ആദി നിറഞ്ഞ സദസ്സുകളില്‍ പ്രദര്‍ശനം തുടരുകയാണ്. കേരളത്തില്‍ മാത്രം ഇരുന്നൂറിലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. മലയാളസിനിമയിലേക്ക് നായകനായി വരവറിയിക്കുന്ന പ്രണവിന് ഒട്ടുമിക്ക താരങ്ങളും മറ്റു പ്രമുഖരും ആശംസകൾ നേർന്നിരുന്നു. ഇപ്പോള്‍ ഇതാ സംവിധായകന്‍ ബി ഉണ്ണികൃഷ്ണന്‍ പ്രണവിന് ആശംസയായി എത്തിയിരിക്കുന്നു. ക്ലൈമാക്സിലെ വില്ലന്റെ തോക്കടിച്ചു കളയുന്ന വായുവിലെ ആ "തലകുത്തി മറിയൽ," "മൂന്നാം മുറ"യിലെ അലി ഇമ്രാനെ ഓർമ്മിപ്പിച്ചുവെങ്കിൽ അതിനെയാണല്ലോ നമ്മൾ പെഡിഗ്രീ(പാരമ്പര്യം) എന്നു പറയുന്നതെന്നാണ് ഉണ്ണികൃഷ്ണന്‍ തന്റെ ഫേസ്ബുക്കില്‍ കുറിച്ചിരിക്കുന്നത്.
ബി ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: