Select Your Language

Notifications

webdunia
webdunia
webdunia
webdunia

പണി കിട്ടാതിരിക്കാന്‍ റിലീസ് മാറ്റി സൈജു കുറുപ്പും ടീമും,'ഭരതനാട്യം' ത്തിന് ഇനി പുതിയ റിലീസ് തീയതി

Saiju Kurup and the team changed the release to avoid getting work

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഓഗസ്റ്റ് 2024 (08:10 IST)
സൈജു കുറുപ്പിനെ നായകനായി കൃഷ്ണദാസ് മുരളി സംവിധാനം ചെയ്യുന്ന ഭരതനാട്യം റിലീസ് മാറ്റി. നേരത്തെ ഓഗസ്റ്റ് 23ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന സിനിമയായിരുന്നു ഇത്. പുതിയ റിലീസ് തീയതി അറിയിച്ചു.
 
 ഓഗസ്റ്റ് 30 ന് ചിത്രം തിയേറ്ററുകളില്‍ എത്തും. സൈജു കുറുപ്പിനൊപ്പം സായികുമാറും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. കലാരഞ്ജിനി, മണികണ്ഠന്‍ പട്ടാമ്പി, അഭിരാം രാധാകൃഷ്ണന്‍, നന്ദു പൊതുവാള്‍, സോഹന്‍ സീനുലാല്‍, ഗംഗ (ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ ഫെയിം), ശ്രുതി സുരേഷ് (പാല്‍തൂജാന്‍വര്‍ ഫെയിം) എന്നിവരും സിനിമയിലുണ്ട്. മനു മഞ്ജിത്തിന്റ വരികള്‍ക്ക് സാമുവല്‍ എബി ആണ് സംഗീതം ഒരുക്കുന്നത്.
കൃഷ്ണദാസ് മുരളി രചനയും സംവിധാനവും നിര്‍വ്വഹിച്ച 'ഭരതനാട്യം' പ്രേക്ഷകര്‍ക്ക് വേറിട്ട സിനിമാനുഭവം സമ്മാനിക്കുന്നതാണ്.
 
ഛായാഗ്രാഹണം ബബ്ലു അജുവും എഡിറ്റിംഗ് ഷാദീഖ് വിബിയും നിര്‍വഹിക്കുന്നു.തോമസ് തിരുവല്ലാ ഫിലിംസിന്റെ ബാനറില്‍ ലിനി മറിയം ഡേവിഡ്, അനുപമാ നമ്പ്യാര്‍, സൈജു കുറുപ്പ് എന്റര്‍ടൈന്‍മെന്റ് എന്നിവയുടെ ബാനറിലാണ് ചിത്രം നിര്‍മ്മിക്കുന്നത്
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് 19 വയസ്സ്, പിറന്നാള്‍ ആശംസകളുമായി നടന്‍ മാധവന്‍