Select Your Language

Notifications

webdunia
webdunia
webdunia
webdunia

Teaser: വീരവാദം പറഞ്ഞ് ആര് ജയിക്കും ? വേറിട്ട കഥയുമായി സുരാജും വിനായകന്‍,'തെക്ക് വടക്ക്' ടീസര്‍

Who will win by being heroic Suraj and Vinayakan with a different story

കെ ആര്‍ അനൂപ്

, ബുധന്‍, 21 ഓഗസ്റ്റ് 2024 (07:55 IST)
'തെക്ക് വടക്ക്'എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമ്മൂടിനൊപ്പം വിനായകന്‍ വേഷമിടും. മമ്മൂട്ടിയുടെ നന്‍പകല്‍ നേരത്തിനു ശേഷം എസ്. ഹരീഷ് രചിക്കുന്ന സിനിമ സംവിധാനം ചെയ്യുന്നത് പ്രേം ശങ്കറാണ്. പ്രമോഷന്‍ തിരക്കുകളിലാണ് അണിയറ പ്രവര്‍ത്തകര്‍.സുരാജ് വെഞ്ഞാറമ്മൂടിന്റെ ശങ്കുണ്ണിയെ കുറിച്ചും വിനായകന്റെ മാധവനെ കുറിച്ചും രണ്ടുപേര്‍ സംസാരിക്കുന്ന രസകരമായ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. യുവ നടന്മാരായ ഷമീര്‍ ഖാന്‍, മെല്‍വിന്‍ ജി ബാബു എന്നിവരെയാണ് ടീസറില്‍ കാണാനാകുന്നത്. ശങ്കുണ്ണിയെയും മാധവനെയും കുറിച്ച് വീരവാദം പറഞ്ഞ് പരസ്പരം ജയിക്കാനുള്ള ശ്രമത്തിലാണ് ഷമീറും മെല്‍വിനും.
എസ്. ഹരീഷിന്റെ 'രാത്രികാവല്‍' എന്ന കഥയാണ് സിനിമയായി മാറുന്നത്.
 
മിന്നല്‍ മുരളി, ആര്‍ഡിഎക്‌സ് സിനിമകളുടെ സഹ നിര്‍മ്മാതാവായ അന്‍ജന ഫിലിപ്പിന്റെ അന്‍ജന ടാക്കീസും പരസ്യ- സിനിമാ സംവിധായകന്‍ വി.എ ശ്രീകുമാറിന്റെ വാര്‍സ് സ്റ്റുഡിയോസും സംയുക്തമായാണ് തെക്കു വടക്ക് നിര്‍മ്മിക്കുന്നത്.സാം സി.എസ് ആണ് സിനിമയ്ക്കായി സംഗീതം ഒരുക്കുന്നത്.
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മകന് 19 വയസ്സ്, പിറന്നാള്‍ ആശംസകളുമായി നടന്‍ മാധവന്‍