Select Your Language

Notifications

webdunia
webdunia
webdunia
webdunia

അജിത്തിന്റെ 'വാലിമൈ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

അജിത്തിന്റെ 'വാലിമൈ' ഒരുങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

, വെള്ളി, 26 മാര്‍ച്ച് 2021 (17:05 IST)
അജിത്തിന്റെ 'വാലിമൈ' ബിഗ് സ്‌ക്രീനില്‍ കാണാനായി കാത്തിരിക്കുകയാണ് ഓരോ ആരാധകരും. ചിത്രീകരണം ഏകദേശം 90% പൂര്‍ത്തിയായി. വളരെ വേഗത്തില്‍ തന്നെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളും ഷൂട്ടിങ്ങിനൊപ്പം പുരോഗമിക്കുകയാണ്. സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് കോളിവുഡില്‍ നിന്ന് പുറത്തുവരുന്നത്. തന്റെ ഭാഗത്തിന്റെ ഡബ്ബിംഗ് അജിത്ത് പൂര്‍ത്തിയാക്കിയതായും സിനിമയുടെ ഔട്ട് കംമില്‍ അജിത്തിന് സംതൃപ്തി ഉണ്ടെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
 
ഒരു വിദേശ ഷെഡ്യൂളിലിനായി ടീം കാത്തിരിക്കുകയാണ്. ഏപ്രിലില്‍ അണിയറ പ്രവര്‍ത്തകരും അഭിനേതാക്കളും സ്‌പെയിനിലേക്ക് യാത്ര തിരിക്കും.അവിടെ മൂന്ന് ദിവസത്തെ ഷൂട്ടിംഗ് ഉണ്ട്. ഫസ്റ്റ് ലുക്കും സിനിമയിലൂടെ പ്രൊമോഷനുകളും മെയ് ഒന്നുമുതല്‍ പുറത്തു വരും. അജിത്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഫസ്റ്റ് ലുക്ക് ആദ്യം എത്തും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ബാറോസ്'ലെ മോഹന്‍ലാല്‍, പുതിയ ചിത്രം പങ്കുവെച്ച് അണിയറ പ്രവര്‍ത്തകര്‍ !