Select Your Language

Notifications

webdunia
webdunia
webdunia
webdunia

Vijay Babu and Sandra Thomas: അന്ന് സുഹൃത്തുക്കള്‍, ഇന്ന് വാക്‌പോര്; വിജയ് ബാബുവും സാന്ദ്ര തോമസും തമ്മിലുള്ള പ്രശ്‌നം

2012 ലാണ് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മാണ രംഗത്തേക്ക് എത്തുന്നത്

Vijay Babu, Sandra Thomas, Vijay Babu Sandra Thomas Issue, Friday Film House, വിജയ് ബാബു, സാന്ദ്ര തോമസ്, ഫ്രൈഡേ ഫിലിംസ്, വിജയ് ബാബു സാന്ദ്ര തോമസ്

രേണുക വേണു

, ഞായര്‍, 10 ഓഗസ്റ്റ് 2025 (18:18 IST)
Sandra Thomas and Vijay Babu

Sandra Thomas - Vijay Babu Issue: പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് സാന്ദ്ര തോമസിനു മത്സരിക്കാന്‍ സാധിക്കില്ലെന്ന് നിര്‍മാതാവ് വിജയ് ബാബു. സ്വന്തം പേരില്‍ മൂന്ന് സിനിമകളെങ്കിലും നിര്‍മിച്ചിട്ടുണ്ടാകണമെന്നാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനുള്ള യോഗ്യത. ഈ സാഹചര്യത്തിലാണ് ഫ്രൈഡേ ഫിലിം ഹൗസ് എന്ന പ്രൊഡക്ഷന്‍ കമ്പനിയെ പ്രതിനിധീകരിച്ച് സാന്ദ്രക്കു മത്സരിക്കാന്‍ കഴിയില്ലെന്ന് വിജയ് ബാബു പറയുന്നത്. 
 
വിജയ് ബാബുവും സാന്ദ്രയും ഒന്നിച്ച ഫ്രൈഡേ ഫിലിം ഹൗസ് 
 
2012 ലാണ് ഫ്രൈഡേ ഫിലിം ഹൗസ് നിര്‍മാണ രംഗത്തേക്ക് എത്തുന്നത്. ലിജിന്‍ ജോസ് സംവിധാനം ചെയ്ത 'ഫ്രൈഡേ' ആണ് ആദ്യ സിനിമ. വിജയ് ബാബുവും സാന്ദ്ര തോമസും ഒന്നിച്ചുള്ള നിര്‍മാണ കമ്പനിയായിരുന്നു ഇത്. ഫിലിപ്‌സ് ആന്റ് ദി മങ്കിപ്പെന്‍, പെരുച്ചാഴി, ആട് ഒരു ഭീകരജീവിയാണ്, അടി കപ്യാരെ കൂട്ടമണി തുടങ്ങി ഒട്ടേറെ ശ്രദ്ധേയമായ സിനിമകള്‍ ഇരുവരും ഒന്നിച്ച് നിര്‍മിച്ചു. 
 
ഇരുവരും പിരിഞ്ഞു 
 
2016 ല്‍ വിജയ് ബാബുവും സാന്ദ്രയും പിരിഞ്ഞു. സാന്ദ്ര വിജയ് ബാബുവിനെതിരെ നിയമപോരാട്ടം നടത്തി. വിജയ് ബാബു സാന്ദ്രയെ ശാരീരികമായി മര്‍ദ്ദിച്ചു എന്നൊരു ആരോപണവും അന്ന് ഉയര്‍ന്നിരുന്നു. പിന്നീട് സാന്ദ്രക്ക് ഫ്രൈഡേ ഫിലിംസിന്റെ ഷെയര്‍ നല്‍കി വേര്‍പ്പെട്ടു എന്നാണ് വിജയ് ബാബു പറയുന്നത്. 


ഫ്രൈഡേ ഫിലിംസില്‍ യാതൊരു അവകാശവും ഇല്ലെന്ന് വിജയ് ബാബു 
 
ഫ്രൈഡേ ഫിലിം ഹൗസിന്റെ പേരില്‍ റിലീസ് ചെയ്ത സിനിമകളുടെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍മാണ കമ്പനിയുടെ പേരിലാണെന്നും വ്യക്തികള്‍ക്ക് അല്ല നിര്‍മാണ കമ്പനിക്കാണ് സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് എന്നും വിജയ് ബാബു പറയുന്നു. സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് ഒരു സ്ഥാപനത്തിനാണ്, അല്ലാതെ വ്യക്തിക്കല്ല. അവര്‍ കുറച്ചുകാലം ഫ്രൈഡേ ഫിലിം ഹൗസിനെ പ്രതിനിധീകരിച്ചു, 2016 ല്‍ അവര്‍ അവരുടെ വിഹിതമോ അതില്‍ കൂടുതലോ എടുത്ത ശേഷം നിയമപരമായി രാജിവച്ചു. പത്ത് വര്‍ഷമായി ഫ്രൈഡേ ഫിലിം ഹൗസുമായി സാന്ദ്രക്ക് യാതൊരു ബന്ധവുമില്ലെന്നും വിജയ് ബാബു പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇങ്ങ് പോരെ, ആ സീനൊക്കെ വെട്ടി, വാർ 2വിലെ ബിക്കിനി രംഗങ്ങൾക്ക് കത്രിക വെച്ച് സെൻസർ ബോർഡ്