Select Your Language

Notifications

webdunia
webdunia
webdunia
webdunia

വിജയ് ദേവരകൊണ്ടയും കീർത്തി സുരേഷും ഒരുമിക്കുന്നു; SVC59 പാൻ ഇന്ത്യൻ ചിത്രം ആരംഭിച്ചു

Vijay Devarakonda

നിഹാരിക കെ.എസ്

, തിങ്കള്‍, 13 ഒക്‌ടോബര്‍ 2025 (15:13 IST)
കരിയറിൽ അത്ര ശോഭിതമായ സമയത്തല്ല വിജയ് ദേവരകൊണ്ട ഇപ്പോഴുള്ളത്. അടുത്തായി ഇറങ്ങിയ സിനിമകളൊന്നും ഹിറ്റായിട്ടില്ല. എന്നിരുന്നാലും നടനെ തേടി നിരവധി സിനിമകളാണ് വരുന്നത്. വിജയ് നായകനായി എത്തുന്ന പുതിയ ചിത്രം ഹൈദരാബാദിൽ ആരംഭിച്ചു. 
 
'SVC59' എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് രവി കിരൺ കോലയാണ്. മലയാളികളുടെ പ്രിയ താരം കീർത്തി സുരേഷ് ആണ് ഈ പാൻ ഇന്ത്യൻ ചിത്രത്തിൽ നായികയാവുന്നത്. അഞ്ച് ഭാഷകളിൽ എത്തുന്ന ചിത്രം നിർമിക്കുന്നത് ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന് കീഴിൽ ദിൽ രാജുവും ശിരീഷും ചേർന്നാണ്. 'രാജാ വാരു റാണി ഗാരു' എന്ന സിനിമയിലൂടെ ചലച്ചിത്രലോകത്ത് ഗംഭീര ചുവടുവയ്‌പ്പ് നടത്തിയ രവി കിരൺ കോലയുടെ രണ്ടാമത്തെ സംവിധാന സംരംഭമാണ് ഈ ചിത്രം.
 
ഭീഷ്മപർവ്വം, ഹെലൻ, പൂക്കാലം,ബോഗയ്‌വില്ല, ഗോൾഡ് തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രമുഖനായ ഛായാഗ്രാഹകൻ ആനന്ദ് സി ചന്ദ്രനും, ഭ്രമയുഗം, സൂക്ഷ്മദർശിനി, 18+, ടർബോ,ഡീയസ് ഈറേ എന്നീ ചിത്രങ്ങൾക്ക് ഈണം ഒരുക്കിയ ക്രിസ്റ്റോ സേവ്യറും തെലുങ്കിൽ എത്തുന്ന ചിത്രം കൂടിയാണിത്. വിജയ് കത്തി പിടിച്ച് നിൽക്കുന്ന പോസ്റ്ററിന് ആക്ഷൻ പാക്ക് വൈബ് ഉണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Bramayugam: 'ഭ്രമയുഗം കണ്ട് അസൂയ തോന്നി, ഉറക്കം പോയി'; മമ്മൂട്ടി ചിത്രത്തെക്കുറിച്ച് മാരി സെൽവരാജ്