Webdunia - Bharat's app for daily news and videos

Install App

വെറും 6 മാസം കൊണ്ട് ജയസൂര്യ സൂപ്പർ സ്റ്റാറായി ! കാരണക്കാരൻ ദിലീപ്; വിനയൻ പറയുന്നു

ജയസൂര്യ താരമായത് ദിലീപിന്റെ പകരക്കാരനായി എത്തിയതായിരുന്നെന്ന് വിനയൻ പറയുന്നു.

റെയ്‌നാ തോമസ്
തിങ്കള്‍, 4 നവം‌ബര്‍ 2019 (12:10 IST)
മലയാള സിനിമയിലേക്ക് ഒരുപാട് യുവപ്രതിഭകളെ സമ്മാനിച്ച സംവിധായകനാണ് വിനയൻ . അദ്ദേഹം സിനിമയിലേക്ക് കൊണ്ടുവന്ന താരങ്ങൾക്കൊന്നും പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല. ജയസൂര്യ താരമായത് ദിലീപിന്റെ പകരക്കാരനായി എത്തിയതായിരുന്നെന്ന് വിനയൻ പറയുന്നു .
 
ഊമപ്പെണ്ണിന് ഉരിയാടാപയ്യനില്‍ നായകനാക്കാനിരുന്നത് ദിലീപിനെ ആയിരുന്നു. എന്നാല്‍ ഡേറ്റില്‍ വന്ന ക്ലാഷ് ജയസൂര്യയ്ക്ക് ഗുണമായി മാറുകയായിരുന്നു. സിനിമയിലെ ചെറിയ റോളുകളില്‍ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ജയസൂര്യ ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തിലൂടെയാണ് നായകപദവിയതിലെത്തിയത്. ചിത്രം വലിയ സാമ്പത്തിക വിജയം നേടുകയും ചെയ്തു. ദീലിപ് എന്ന നടനെ നായകനാക്കി എട്ടോളം സിനിമകള്‍ ചെയ്തു വരുന്ന സമയത്താണ് ‘ ഊമപ്പെണ്ണിന് ഉരിയാടാപ്പയന്‍’ എന്ന ചിത്രത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ വരുന്നത്. പക്ഷെ, ദിലീപിന്റെ ഡേറ്റുമായി ക്ലാഷായി. അങ്ങനെയാണ് നിര്‍മാതാവിനോട് പുതുമുഖത്തെ വച്ച്‌ ചെയാതാലോ എന്ന് ചോദിക്കുന്നത്.
 
നിര്‍മ്മാതാവ് അതിന് സമ്മതം മൂളി. തുടര്‍ന്ന് അത് ജയസൂര്യയിലെത്തുകയായിരുന്നു. മകന്‍ വിഷ്ണുവും തന്റെ ഭാര്യയും ചേര്‍ന്നാണ് ജയസൂര്യയെക്കുറിച്ച്‌ തന്നോട് പറയുന്നത്. അന്ന് ജയസൂര്യ ടിവിയിലൊക്കെ പരിപാടി അവതരിപ്പിച്ച്‌ നടക്കുന്ന സമയമാണ് . കുറിച്ച്‌ സിനിമകളിലൊക്കെ മുഖം കാണിച്ചിട്ടുണ്ട്. ആദ്യമായാണ് ബിഗ് സ്‌ക്രീനിലെത്തുന്നത്. അതും വലിയ നായകനായി വിനയന്‍ പറഞ്ഞു. ചിത്രത്തില്‍ ഡയലോഗ് ഇല്ലായിരുന്നു സാധാരണ നടന്മാരൊക്കെ ഡയലോഗ് കൊണ്ടാണ് പിടിച്ചു നില്‍ക്കുന്നത്. എന്നാല്‍ ചിത്രം വലിയ ഹിറ്റാകുകയും ആറുമാസം കൊണ്ട് ജയന്‍ വലിയ നടനായി മാറുകയും ചെയ്തു .. വിനയൻ പറയുന്നു .

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

സാമ്പത്തിക തട്ടിപ്പ് ദേവസ്വം ബോർഡ് ക്ലർക്കായിരുന്ന ആൾക്ക് 24 വർഷം കഠിനതടവ്

ബൈക്കിൽ എത്തിയ അജ്ഞാതൻ അധ്യാപികയെ അടിച്ചിട്ടശേഷം നാല് പവന്റെ മാല കവർന്നു

കഞ്ചാവ് കേസിൽ യുവതിക്ക് മൂന്ന് വർഷം കഠിനതടവ്

ധാന്യങ്ങള്‍ സൂക്ഷിക്കുമ്പോള്‍ പ്രാണികളുടെ ശല്യം ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങള്‍ അറിഞ്ഞിരിക്കണം

നിങ്ങള്‍ സൗജന്യ എഐ ടൂളുകള്‍ക്ക് പിന്നാലെ പോകുന്നവരാണോ? സൂക്ഷിക്കണം

അടുത്ത ലേഖനം
Show comments