Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാത്തിരിപ്പ് അവസാനിച്ചു,'വോയിസ് ഓഫ് സത്യനാഥന്‍'ടീസര്‍ ഇന്ന് വൈകുന്നേരം

കാത്തിരിപ്പ് അവസാനിച്ചു,'വോയിസ് ഓഫ് സത്യനാഥന്‍'ടീസര്‍ ഇന്ന് വൈകുന്നേരം

കെ ആര്‍ അനൂപ്

, ശനി, 29 ഏപ്രില്‍ 2023 (14:02 IST)
ഏറേ നാളുകള്‍ക്ക് ശേഷം ദിലീപ്-റാഫി കൂട്ടുകെട്ടില്‍, ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് 'വോയിസ് ഓഫ് സത്യനാഥന്‍'.ബാദുഷ സിനിമാസിന്റേയും ഗ്രാന്റ് പ്രൊഡക്ഷന്‍സിന്റേയും ബാനറില്‍ എന്‍.എം ബാദുഷ, ഷിനോയ് മാത്യു, ദിലീപ്, പ്രിജിന്‍ ജെ.പി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഇപ്പോഴിതാ സിനിമയുടെ ടീസര്‍ ഇന്ന് എത്തുമെന്ന് നിര്‍മ്മാതാക്കള്‍ അറിയിച്ചു കഴിഞ്ഞു. വൈകുന്നേരം 6 മണിക്കാണ് റിലീസ്.
 
ചിത്രത്തിന്റെ കഥ തിരക്കഥ സംഭാഷണം സംവിധാനം എന്നിവ നിര്‍വ്വഹിച്ചിരിക്കുന്നത് റാഫി തന്നെയാണ്. ചിത്രത്തില്‍ ദിലീപിനെ കൂടാതെ ജോജു ജോര്‍ജ്, സിദ്ധിഖ്, ജോണി ആന്റണി, വീണ നന്ദകുമാര്‍, രമേഷ് പിഷാരടി, അലന്‍സിയര്‍ തുടങ്ങിയവരും പ്രധാന വേഷത്തില്‍ എത്തുന്നു.
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

യാത്രകളോടുള്ള പ്രണയം, വിശേഷങ്ങളുമായി ഗായത്രി അരുണ്‍