Select Your Language

Notifications

webdunia
webdunia
webdunia
webdunia

40 ലക്ഷത്തിന്റെ താലിമാല, അഭിഷേക് ഐശ്വര്യയുടെ കഴുത്തിൽ ചാർത്തിയ മാലയ്ക്ക് ഇന്ന് എന്ത് സംഭവിച്ചു ?

40 ലക്ഷത്തിന്റെ താലിമാല, അഭിഷേക് ഐശ്വര്യയുടെ കഴുത്തിൽ ചാർത്തിയ മാലയ്ക്ക് ഇന്ന് എന്ത് സംഭവിച്ചു ?

കെ ആര്‍ അനൂപ്

, ശനി, 20 ഏപ്രില്‍ 2024 (17:56 IST)
40 ലക്ഷത്തോളം വിലമതിക്കുന്ന താലിമാലയാണ് അഭിഷേക് ബച്ചൻ ഐശ്വര്യ റായിക്കായി കരുതിവെച്ചത്. 2007 ഏപ്രിൽ 20ന് നടന്ന വിവാഹത്തിന് അഭിഷേക് ഈ താലിമാലയാണ് ഐശ്വര്യയെ അണിയിച്ചത്.തുടർന്ന് ഇരുവരും തിരുപ്പതിയിൽ ദർശനം നടത്തി. വർഷങ്ങൾക്കിപ്പുറം ഐശ്വര്യയുടെ താലിമാല ഇന്ന് പഴയപടിയല്ല.
 
സവിശേഷമായ മൂന്ന് കല്ലുകൾ കൊണ്ടാണ് താലിമാല തയ്യാറാക്കിയത്.രണ്ട് ലെയറുകളിലെ ഒരു ചെയിനും കൂടി ചേർന്നതായിരുന്നു ഈ മാല. എന്നാൽ ഇപ്പോൾ വിവാഹ ദിവസം കണ്ട താലിമാലയല്ല ഐശ്വര്യ ഉപയോഗിക്കുന്നത്.
 
മൂന്ന് കല്ലുകൾ അതുപോലെതന്നെ നിലനിർത്താൻ ഐശ്വര്യ ശ്രദ്ധിക്കുമ്പോഴും മാലിയുടെ നീളം അല്പം കുറയ്ക്കുകയാണ് ഉണ്ടായത്. ഈ മാറ്റത്തിന് പിന്നിൽ എന്താണെന്ന് അറിയാമോ?
 
2011ൽ കുഞ്ഞ് ജനിച്ചപ്പോൾ അമ്മയായ ഐശ്വര്യയ്ക്ക് മാലയുടെ പരിപാലനത്തിന് സമയം കണ്ടെത്താൻ പറ്റിയില്ല. ആരാധ്യ ബച്ചൻ ജനിച്ചപ്പോൾ ഇത്രയും വലിയ ഡിസൈൻ ഒഴിവാക്കി ലളിതമായി ഒന്ന് ഐശ്വര്യ തെരഞ്ഞെടുത്തു.കുഞ്ഞിന്റെ എല്ലാ കാര്യങ്ങളും സ്വന്തമായി ചെയ്യാനാണ് ഐശ്വര്യ ഇഷ്ടപ്പെടുന്നത്.
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പ്രേമലു 2' കഥ എന്താണ്? സംവിധായകന്‍ പറഞ്ഞത് ശ്രദ്ധ നേടുന്നു, പ്രതീക്ഷകളോടെ ആരാധകര്‍