Select Your Language

Notifications

webdunia
webdunia
webdunia
webdunia

നടി വനിത വിജയകുമാറിന് ആക്രമണം, ഫോട്ടോ പങ്കുവെച്ച് താരം; കാരണം ഇതാണ്

കണ്ണിനു താഴെ പരുക്ക് പറ്റിയതായും മുഖത്ത് നീര് ഉള്ളതായും വനിത പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്

Actress Vanitha Vijayakumar attacked
, തിങ്കള്‍, 27 നവം‌ബര്‍ 2023 (16:55 IST)
സോഷ്യല്‍ മീഡിയയില്‍ സജീവ സാന്നിധ്യമാണ് നടി വനിത വിജയകുമാര്‍. പലപ്പോഴും താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ വലിയ വിവാദമാകാറുണ്ട്. തനിക്ക് മര്‍ദനമേറ്റു എന്ന് ആരോപിച്ചാണ് താരം ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. മുഖത്ത് അടിയേറ്റതിന്റെ ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ബിഗ് ബോസ് തമിഴ് സീസണ്‍ 7 ലെ മത്സരാര്‍ഥിയായിരുന്ന നടന്‍ പ്രദീപ് ആന്റണിയുടെ ആരാധകനാണ് തന്നെ മര്‍ദ്ദിച്ചതെന്നാണ് വനിത വിജയകുമാര്‍ ആരോപിക്കുന്നത്. 
 
കണ്ണിനു താഴെ പരുക്ക് പറ്റിയതായും മുഖത്ത് നീര് ഉള്ളതായും വനിത പങ്കുവെച്ച ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്. രാത്രി ഒരു അപരിചിതന്‍ തന്നെ ആക്രമിച്ചെന്നും ബിഗ് ബോസ് തമിഴ് സീസണ്‍ 7 മായി ഇയാള്‍ക്ക് ബന്ധുണ്ടെന്ന് സംശയമുണ്ടെന്നും താരം ആരോപിച്ചു. കമല്‍ ഹാസന്‍ അവതാരകനായി എത്തുന്ന ബിഗ് ബോസ് തമിഴ് ഷോയില്‍ നിന്ന് മത്സരാര്‍ഥിയായ നടന്‍ പ്രദീപ് ആന്റണിയെ എവിക്ട് ചെയ്തിരുന്നു. റെഡ് കാര്‍ഡ് നല്‍കിയാണ് പ്രദീപ് ആന്റണിയെ പുറത്താക്കിയത്. പ്രദീപിന് റെഡ് കാര്‍ഡ് നല്‍കിയ തീരുമാനത്തെ പിന്തുണച്ച് വനിത സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം രേഖപ്പെടുത്തിയിരുന്നു. ഇതാണ് പ്രകോപനത്തിനു കാരണമെന്നാണ് വനിത ആരോപിക്കുന്നത്. 
 
വനിതയുടെ മകള്‍ ജോവിക ബിഗ് ബോസ് തമിഴ് സീസണ്‍ സെവനിലെ മത്സരാര്‍ഥിയാണ്. ബിഗ് ബോസ് ഷോയുടെ എല്ലാ എപ്പിസോഡുകളും വനിത റിവ്യു ചെയ്യാറുണ്ട്. രാത്രിയില്‍ ഭക്ഷണം കഴിക്കാന്‍ പോയപ്പോഴാണ് തനിക്കെതിരെ മര്‍ദ്ദനം ഉണ്ടായതെന്നും വനിത പറഞ്ഞു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'മമ്മുട്ടി സാര്‍ എന്റെ ഹീറോ';കാതല്‍ സിനിമയെ പ്രശംസിച്ച് നടി സാമന്ത