Select Your Language

Notifications

webdunia
webdunia
webdunia
webdunia

11 വയസുകാരന്റെ അമ്മയല്ലേ മലൈക? അച്ഛന്റെ രണ്ടാം ഭാര്യയെ വെറുത്ത അർജുൻ ചെയ്യുന്നതും അത് തന്നെയല്ലേ? - നടനെതിരെ വിമര്‍ശനം!

അച്ഛന്റെ രണ്ടാം ഭാര്യയെ വെറുത്ത അർജുൻ ചെയ്യുന്നതും അത് തന്നെ? സ്വന്തം കാര്യം സിന്ദാബാദ്

11 വയസുകാരന്റെ അമ്മയല്ലേ മലൈക? അച്ഛന്റെ രണ്ടാം ഭാര്യയെ വെറുത്ത അർജുൻ ചെയ്യുന്നതും അത് തന്നെയല്ലേ? - നടനെതിരെ വിമര്‍ശനം!
, വ്യാഴം, 30 മെയ് 2019 (14:27 IST)
ബോണി കപൂറിന്റെ രണ്ടാം ഭാര്യയായിരുന്നു ശ്രീദേവി. ഇതോടെ ആദ്യ ഭാര്യ മോണയും മക്കളായ അർജുനും അൻഷുലയും തനിച്ചാവുകയായിരുന്നു. ശ്രീദേവിയെ അംഗീകരിക്കാൻ മക്കൾ തയ്യാറായില്ല. ശ്രീദേവി ഉള്ളത് കൊണ്ട് മാത്രം, മോണയുടെ മരണശേഷം അച്ഛനൊപ്പം പോകില്ലെന്ന് ഇരുവരും വാശി പിടിക്കുകയും ചെയ്തിരുന്നു.  
 
എന്നാൽ, ഈ അവസ്ഥകൾക്കെല്ലാം മാറ്റമുണ്ടായത് ശ്രീദേവിയുടെ മരണശേഷമാണ്. ഇപ്പോൾ ബോണി കപൂറിനും ശ്രീദേവിയുടെ മക്കളായ ജാൻ‌വിക്കും ഖുഷിക്കുമൊപ്പമാണ് അർജുനും സഹോദരിയുമുള്ളത്. വൈരാഗ്യം മറന്ന് ഓടിയെത്തിയ അര്‍ജുനെ അഭിനന്ദിച്ച് സോഷ്യല്‍ മീഡിയയിലൂടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. 
 
ഇപ്പോൾ അര്‍ജുന്‍ കപൂറും മലൈക അറോറയും തമ്മില്‍ പ്രണയത്തിലാണെന്നും അധികം വൈകാതെ തന്നെ ഇരുവരും വിവാഹിതരായേക്കാമെന്നുമുള്ള വാർത്തകൾ വരുന്നുണ്ട്. മലൈകയുമായുള്ള ബന്ധത്തെക്കുറിച്ച് ചോദിച്ച ഒരു വിമർശകന് മറുപടി നൽകിയിരിക്കുകയാണ് താരം. 
 
അച്ഛന്റെ രണ്ടാം ഭാര്യയെന്ന നിലയില്‍ ശ്രീദേവിയെ താങ്കള്‍ വെറുത്തിരുന്നുവല്ലോ, ഇപ്പോള്‍ അത്തരത്തിലുള്ള കാര്യം തന്നെയല്ലേ താങ്കളും ചെയ്തുകൊണ്ടിരിക്കുന്നത്. 11 വയസ്സുകാരന്റെ അമ്മയല്ലേ മലൈക, അവരുമായല്ലേ താങ്കള്‍ ഇപ്പോള്‍ പ്രണയത്തിലായതെന്നും വിമര്‍ശകന്‍ ചോദിച്ചിരുന്നു. എന്തുകൊണ്ടാണ് ഇങ്ങനെയൊരു നിലപാട്. സ്വന്തം കാര്യം വന്നപ്പോള്‍ നയം മാറിയോയെന്നും വിമര്‍ശകന്‍ ചോദിച്ചിരുന്നു. 
 
താനാരെയും വെറുത്തിരുന്നില്ലെന്നും ചെറിയൊരു അകല്‍ച്ച സൂക്ഷിച്ചിരുന്നുവെന്നുമായിരുന്നു അര്‍ജുന്റെ മറുപടി. അവരുടെ ജീവിതത്തില്‍ ഏറ്റവും വിഷമഘട്ടം വന്നപ്പോള്‍ താന്‍ അവര്‍ക്കൊപ്പമുണ്ടായിരുന്നില്ലെങ്കില്‍ ഇങ്ങനെ പറയാമായിരുന്നുവെന്നും അദ്ദേഹം കുറിച്ചിട്ടുണ്ട്. - അർജുൻ ട്വിറ്ററിൽ കുറിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അവര്‍ എന്തു ധരിക്കണമെന്നും ആര്‍ക്കൊപ്പം കിടക്കണമെന്നും അയാൾ തീരുമാനിക്കും’; കരൺ ജോഹറിനെതിരെ രൂക്ഷ വിമർശനവുമായി കങ്കണ റണാവത്തിന്റെ സഹോദരി