Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി വെള്ളിത്തിരയില്‍; ടിക് ടോക്ക് ഹീറോ ഫുക്രു സിനിമയിലേക്ക്

ഇനി വെള്ളിത്തിരയില്‍; ടിക് ടോക്ക് ഹീറോ ഫുക്രു സിനിമയിലേക്ക്
കൊച്ചി , ബുധന്‍, 29 മെയ് 2019 (16:56 IST)
ടിക് ടോക്കിലൂടെ പ്രമുഖനായ ഫുക്രു സിനിമയിലേക്ക്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചങ്ക്സിന്റെ രണ്ടാം ഭാഗത്തിലൂടെയാണ് ഫുക്രു വെള്ളിത്തിരയിലെത്തുക. ഫേസ്‌ബുക്ക് പോസ്‌റ്റിലൂടെയാണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്.

ചങ്ക്സിന്റെ രണ്ടാം ഭാഗത്തിന് ‘ധമാക്ക’ എന്നാണ് പേരിട്ടിരിക്കുന്നത്. അതേസമയം, ഫുക്രുവിന്റെ കഥാപാത്രം സംബന്ധിച്ചുള്ള വിവരങ്ങളൊന്നും അദ്ദേഹം വ്യക്തമാക്കിയില്ല. നല്ലൊരു വേഷമാണ് താരത്തെ കാത്തിരിക്കുന്നത്.  ഫുക്രുവിനൊപ്പമുള്ള ചിത്രം ഒമര്‍ ലുലു ഫേസ്‌ബുക്കില്‍ പോസ്‌റ്റ് ചെയ്‌തു.

ഒമര്‍ ലുലുവിന്റെ ഫേസ്‌ബുക്ക് പോസ്‌റ്റിന്റെ പൂര്‍ണ്ണരൂപം:-

ടിക്‌റ്റോക്കിലുടെ വളരെ പെട്ടെന്ന് ശ്രദ്ധപിടിച്ചുപറ്റിയ പയ്യനാണ് ഫുക്ക്രു , എല്ലാവരുടെ കയ്യിലും ഫോണും ടിക് ടോക്കും എല്ലാമുള്ള ഈ കാലത്ത് ആർക്കും അതിൽ വീഡിയോ ചെയ്തിടാം ,കഴിവുകൾ പ്രകടിപ്പിക്കാം . സിനിമ പാരമ്പര്യമില്ലാതെ സിനിമയിലെത്താൻ ആഗ്രഹിക്കുന്നവരെ കണ്ടെത്തി അവസരം കൊടുക്കാൻ ഏറ്റവും മികച്ച മാധ്യമമാണ് tik tok . അവിടെ കഴിവ് തെളിയിച്ച് ഒരുപാട് പേരുടെ ഇഷ്ടം പിടിച്‌ പറ്റിയ ഫുക്ക്രുവിന് എതിരെയും ഇപ്പോ ഒരു കൂട്ടർ Social Media’s ൽ ഇരുന്ന് തെറി വിളി നടത്തുന്നത് കണ്ടു അസൂയ എന്ന് മാത്രമേ ഇതിനേ പറയാൻ പറ്റൂ

എന്തായാലും ഞാന്‍ സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ "ധമാക്ക" യിൽ നല്ല ഒരു വേഷം തീർച്ചയായും ഫുക്ക്രുവിനു ഉണ്ടായിരിക്കുന്നതാണ്. ഫുക്ക്രുമോനെ നീ പൊളിക്കടാ മുത്തേ..

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇനി നയൻ‌താരയ്ക്കൊപ്പം അഭിനയിക്കില്ല? ഞെട്ടിക്കുന്ന തീരുമാനവുമായി ശിവകാർത്തികേയൻ!