Mammootty: കേരളത്തിലേക്ക് വരുന്നത് മഹേഷ് നാരായണന്‍ ചിത്രം തീര്‍ക്കാന്‍; അടുത്ത സിനിമ വിശ്രമത്തിനു ശേഷം
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി കേരളത്തിലെത്തുന്നത്
Mammootty: ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്ന് വിശ്രമത്തില്‍ കഴിയുന്ന മമ്മൂട്ടി ഈ മാസം കേരളത്തിലെത്തും. നിലവില്‍ ചെന്നൈയിലെ വസതിയിലാണ് താരം. മേയ് പകുതിക്കു ശേഷം മമ്മൂട്ടി കൊച്ചിയിലെത്തുമെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി കേരളത്തിലെത്തുന്നത്. ബിഗ് ബജറ്റ് സിനിമയായതിനാല്‍ ചിത്രീകരണം നീണ്ടുപോകുന്നത് സാമ്പത്തികമായി ദോഷം ചെയ്യും. ഈ സാഹചര്യത്തിലാണ് മമ്മൂട്ടി ഉടന്‍ കേരളത്തിലെത്തി മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. മഹേഷ് നാരായണന്‍ ചിത്രത്തിലെ മമ്മൂട്ടിയില്ലാത്ത ഭാഗങ്ങളാണ് ഇപ്പോള്‍ ചിത്രീകരിക്കുന്നത്. മമ്മൂട്ടി തിരിച്ചെത്തിയ ശേഷം മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍ എന്നിവര്‍ക്കൊപ്പമുള്ള കോംബിനേഷന്‍ സീനുകള്‍ ചിത്രീകരിക്കും.
മഹേഷ് നാരായണന്‍ ചിത്രത്തില്‍ അഭിനയിക്കുന്നതിനൊപ്പം ജിതിന്‍ കെ ജോസ് സംവിധാനം ചെയ്ത 'കളങ്കാവല്‍' പ്രൊമോഷന്‍ പരിപാടികളിലും മമ്മൂട്ടി പങ്കെടുക്കും. ജൂണ്‍ അവസാനത്തോടെയോ ജൂലൈയിലോ ഈ ചിത്രം തിയറ്ററുകളിലെത്തിക്കാനാണ് തീരുമാനം. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്.
മഹേഷ് നാരായണന്‍ ചിത്രം പൂര്‍ത്തിയായ ശേഷം മമ്മൂട്ടി വീണ്ടും ചെറിയൊരു ഇടവേളയെടുക്കും. അതിനുശേഷമായിരിക്കും പുതിയ പ്രൊജക്ടുകളില്‍ അഭിനയിക്കുക. 'ഫാലിമി' സംവിധായകന്‍ നിതീഷ് സഹദേവ് ഒരുക്കുന്ന കോമഡി - ആക്ഷന്‍ ഴോണറിലുള്ള ചിത്രത്തിലാകും മമ്മൂട്ടി പിന്നീട് അഭിനയിക്കുക. അന്‍വര്‍ റഷീദ് സംവിധാനം ചെയ്യാന്‍ പോകുന്ന അടുത്ത ചിത്രത്തിലും മമ്മൂട്ടി നായകനാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്.