Select Your Language

Notifications

webdunia
webdunia
webdunia
Saturday, 12 April 2025
webdunia

വീണ്ടും ഇൻഡസ്ട്രി ഹിറ്റടിക്കുമോ മോഹൻലാൽ?

ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ഇപ്പോഴും എമ്പുരാൻ തന്നെയാണ് ഒന്നാമത്.

Empuraan

നിഹാരിക കെ.എസ്

, ശനി, 5 ഏപ്രില്‍ 2025 (12:15 IST)
മലയാള സിനിമയിലെ ഏറ്റവും വലിയ വിജയത്തിലേക്ക് കുതിക്കുകയാണ് എമ്പുരാൻ. മാർച്ച് 27 ന് പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ ഇതിനോടകം പല റെക്കോർഡുകളും തകർക്കുകയും പുതിയത് സൃഷ്ടിക്കുകയും ചെയ്തു.  ആഗോള ബോക്സ് ഓഫീസിൽ 236 കോടിയ്ക്കും മുകളിലാണ് സിനിമ ഇതുവരെ നേടിയത്. റിലീസ് ചെയ്തിട്ട് 8 ദിവസമായെങ്കിലും ബുക്ക് മൈ ഷോയിലെ ടിക്കറ്റ് വില്പനയിൽ ഇപ്പോഴും എമ്പുരാൻ തന്നെയാണ് ഒന്നാമത്.
 
കഴിഞ്ഞ 24 മണിക്കൂറിൽ 84.53K ടിക്കറ്റാണ് എമ്പുരാൻ വിറ്റത്. തൊട്ടടുത്ത് രണ്ടാം സ്ഥാനത്ത് അജിത് സിനിമയായ ഗുഡ് ബാഡ് അഗ്ലിയാണ്. 66.77K ടിക്കറ്റാണ് അജിത് ചിത്രം വിറ്റത്. സൽമാൻ ഖാൻ ചിത്രമായ സിക്കന്ദർ ആണ് മൂന്നാം സ്ഥാനത്ത്. 40.25K ടിക്കറ്റാണ് ബുക്ക് മൈ ഷോയിലൂടെ സൽമാൻ ചിത്രം വിറ്റത്. 
 
അതേസമയം, റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് 30 കോടിയാണ് സിനിമ ഇതുവരെ നേടിയിരിക്കുന്നത്. 84.25 കോടിയാണ് സിനിമയുടെ ഇന്ത്യൻ കളക്ഷൻ. ആഗോള മാർക്കറ്റിൽ നിന്ന് എമ്പുരാൻ 230 കോടി സ്വന്തമാക്കി. ചിത്രം വൈകാതെ മലയാളത്തിലെ ഏറ്റവും വലിയ കളക്ഷൻ ചിത്രമായ മഞ്ഞുമ്മൽ ബോയ്‌സിനെ മറികടക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സെക്സ് ആനന്ദമാണെന്ന് ഇന്ത്യൻ സ്ത്രീകൾക്ക് അറിയില്ല, ഒരു കടമയായി മാത്രമാണ് പലരും അതിനെ കാണുന്നത്: നീന ഗുപ്ത