റിലീസിന് ഇനിയും ഒരാഴ്ച ബാക്കി, അഡ്വാന്‍സ് ബുക്കിംഗില്‍ കോടികള്‍ കൊയ്ത് എമ്പുരാന്‍; ബോക്സ് ഓഫീസ് താണ്ഡവം ഉറപ്പ്!
കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല
മലയാളത്തിന്റെ മോഹൻലാൽ അബ്രാം ഖുറേഷിയായി അവതരിക്കാൻ ഇനി ഒരാഴ്ച മാത്രം ബാക്കി. ഇപ്പോഴിതാ എമ്പുരാന്റെ അഡ്വാന്‍സ് ബുക്കിംഗ് വിശദാംശങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. അഡ്വാന്‍സ് ബുക്കിംഗിലൂടെ ഇതിനോടകം വലിയൊരു തുക എമ്പുരാന്‍ നേടിക്കഴിഞ്ഞു. കേരളത്തില്‍ ബുക്കിംഗ് ആരംഭിച്ചിട്ടുപോലുമില്ല. വിദേശത്ത് നേരത്തെ തന്നെ പ്രീ ബുക്കിംഗ് ആരംഭിച്ചിരുന്നു. ഇതിന്റെ കണക്കുകൾ ആണ് ഇപ്പോൾ പുറത്തുവരുന്നത്.
ലഭ്യമായ ഏറ്റവും പുതിയ കണക്കുകള്‍ അനുസരിച്ച് അഡ്വാന്‍സ് ബുക്കിംഗിലൂടെ ചിത്രം ഇതുവരെ നേടിയിരിക്കുന്നത് 11 കോടി രൂപയാണ്. ബുക്കിംഗ് ആരംഭിച്ച ഓവര്‍സീസ് മാര്‍ക്കറ്റുകളിലൊക്കെ വലിയ പ്രതികരണമാണ് എമ്പുരാന്‍ നേടിക്കൊണ്ടിരിക്കുന്നത്. കേരളം ബുക്കിംഗ് കൂടി തുടങ്ങിയാൽ വമ്പൻ കളക്ഷൻ ആയിരിക്കും ചിത്രം ആദ്യദിനം സ്വന്തമാക്കുക എന്നുറപ്പ്.
നേരത്തെ ഓവര്‍സീസ് റൈറ്റ്സ് തുകയിലും എമ്പുരാന്‍ റെക്കോഡിട്ടിരുന്നു. മലയാള സിനിമയുടെ ചരിത്രത്തില്‍ നേടുന്ന ഏറ്റവും വലിയ ഓവര്‍സീസ് റൈറ്റ്സ് തുകയാണ് എമ്പുരാന്‍ നേടിയിരിക്കുന്നത്. 30 കോടിയില്‍ അധികം തുക ഓവര്‍സീസ് റൈറ്റ്സായി എമ്പുരാന് ലഭിച്ചിട്ടുണ്ട്. ദുല്‍ഖര്‍ സല്‍മാന്റെ കിംഗ് ഓഫ് കൊത്ത നേടിയ 15 കോടിയുടെ റെക്കോഡാണ് എമ്പുരാന്‍ പഴങ്കഥയാക്കിയിരിക്കുന്നത്.