Webdunia - Bharat's app for daily news and videos

Install App

നല്ല സിനിമയ്ക്കായി അവന്‍ കാത്തിരുന്നു, ഒടുവില്‍ അവന്റെ ആദ്യ സിനിമ റിലീസ് ചെയ്യുകയാണ്: ജൂഡ് ആന്റണി ജോസഫ്

എന്റെ ചങ്ക് ബ്രോയുടെ സിനിമ റിലീസ് ചെയ്യുന്നു: ജൂഡ്

Webdunia
ഞായര്‍, 24 സെപ്‌റ്റംബര്‍ 2017 (15:39 IST)
ദിലീപ് നായകനാകുന്ന രാമലീല സെപ്തംബര്‍ 28നു റിലീസ് ചെയ്യുകയാണ്. നവാഗതനായ അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ സച്ചിയുടേതാണ്. ദിലീപ് വിവാദങ്ങള്‍ കത്തി നില്‍ക്കുന്നതിനിടയില്‍ ചിത്രം റിലീസ് ചെയ്യുന്നതിനാല്‍ സിനിമ ബഹിഷ്കരിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയകളില്‍ ആഹ്വാനങ്ങള്‍ നടത്തി. 
 
അരുണ്‍ ഗോപിയുടെ രാമലീലയ്ക്ക് പൂര്‍ണപിന്തുണ പ്രഖ്യാപിച്ച് സംവിധായകനും നടനുമായ ജൂഡ് അന്റണി രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്ബുക്കിലൂടെയാണ് ജൂഡ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. തന്റെ സുഹൃത്തിന്റെ സ്വപ്നം പൂവണിയുന്ന ദിവസമാണ് സെപ്തംബര്‍ 28 എന്ന് ജൂഡ് പറയുന്നു.
 
ജൂഡിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
ഞാന്‍ ആദ്യം അസിസ്റ്റന്റ്‌ ഡയറക്ടര്‍ ആയി ചെയ്ത സിനിമ ദീപുവേട്ടന്‍ ചെയ്ത ക്രേസി ഗോപാലന്‍ ആണ്. ആ പടം തുടങ്ങി കുറെ കഴിഞ്ഞപ്പോള്‍ മികച്ച ഒരു അസ്സോസിയെറ്റ് ഡയറക്ടര്‍ ജോയിന്‍ ചെയ്തു. എന്നേക്കാള്‍ ഇളയതും എന്നാല്‍ രൂപത്തില്‍ ഒരു പാട് വലുതും ആയ ഒരു മനുഷ്യന്‍. കുറച്ചു ദിവസത്തിനുള്ളില്‍ ആ സുഹൃത്ത്‌ എന്‍റെ ചങ്ക് ബ്രോ ആയി മാറി. ഒരുപാട് അനുഭവങ്ങള്‍ പകര്‍ന്നു നല്‍കി. ഒരുപാട് പാഠങ്ങള്‍ പറഞ്ഞു തന്നു. ആദ്യ സിനിമയിലേക്കുള്ള എന്‍റെ യാത്രയില്‍ അവന്‍ സന്തോഷിച്ചു. അനുമോദിച്ചു. അവന് വേണമെങ്കില്‍ ചവറു പോലെ സിനിമകള്‍ എടുക്കാനുള്ള അവസരങ്ങള്‍ വന്നിരുന്നു. എന്നിട്ടും നല്ല സിനിമക്കായി അവന്‍ കാത്തിരുന്നു. ഈ വരുന്ന വെള്ളിയാഴ്ച അവന്‍റെ ആദ്യ സിനിമ 'രാമലീല' പുറത്തിറങ്ങുകയാണ്‌. അവന്‍റെ സ്വപ്നം പൂവണിയുന്ന ദിവസം. All the best aliya. Arun Gopy. :) So happy for u. God bless

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

Mammootty: മെഗാസ്റ്റാറിന്റെ തിരിച്ചുവരവില്‍ ആവേശത്തോടെ ആരാധകര്‍; സെപ്റ്റംബര്‍ ആറിനു രാത്രി വിപുലമായ പരിപാടികള്‍

തുടക്കത്തില്‍ വിവാഹം ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നുവെന്ന് വേടന്റെ അഭിഭാഷകന്‍; പിന്നീട് ബന്ധം വഷളായി

'ഇത് പത്തൊന്‍പതാം നൂറ്റാണ്ടോ'; വിചിത്ര നടപടിയുമായി ഗുരുവായൂര്‍ ദേവസ്വം, യുവതി കാല്‍ കഴുകിയതിനു പുണ്യാഹം

Dileep Case: പ്രതിഷേധവും സമരവും റീത്ത് വെയ്ക്കലും, മമ്മൂട്ടിയുടെ മുഖം കണ്ട് സങ്കടമായി: ദേവൻ

Honey Rose: അമ്മയുടെ പ്രസിഡന്റായി ഒരു സ്ത്രീ വരണമെന്നാണ് ആ​ഗ്രഹം: ഹണി റോസ്

എല്ലാം കാണുക

ഏറ്റവും പുതിയത്

പതിനാറുകാരിയെ പീഡിപ്പിച്ചത്തിന് റിമാന്‍ഡില്‍ കിടന്നതിന് ശേഷം വീണ്ടും പീഡിപിച്ചു; പ്രതിക്ക് ഇരുപത്തിമൂന്ന് വര്‍ഷം തടവ്

മഴയുള്ളപ്പോള്‍ AC ഉപയോഗിക്കാമോ? ഇക്കാര്യങ്ങള്‍ അറിയണം

രാജീവ് ചന്ദ്രശേഖർ പ്രസിഡൻ്റായ ശേഷം ബിജെപിയുടെ പ്രതിമാസ ചെലവ് നാലിരട്ടി, നേതൃത്വത്തിന് പരാതി

മാതാവിന് ചെലവിനു പണം നൽകാത്ത മകനെ കോടതി ജയിലിലടച്ചു

ഇന്ത്യയ്ക്കും ചൈനയ്ക്കും എതിരെ 100 ശതമാനം തീരുവ ചുമത്തണം, യൂറോപ്യൻ യൂണിയനോട് ആവശ്യപ്പെട്ട് ട്രംപ്

അടുത്ത ലേഖനം
Show comments