Webdunia - Bharat's app for daily news and videos

Install App

'അത്ഭുതദ്വീപ് 2' 2024 ല്‍ തന്നെ ! ഒരുങ്ങുന്നത് വമ്പന്‍ ബജറ്റില്‍, അപ്‌ഡേറ്റ്

കെ ആര്‍ അനൂപ്
ചൊവ്വ, 2 ഏപ്രില്‍ 2024 (17:29 IST)
വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് 2005-ലെ ഏപ്രില്‍ ഒന്നിനാണ് പ്രദര്‍ശനത്തിന് എത്തിയത്. ഇപ്പോഴിതാ സിനിമയുടെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. വിനയന്‍ തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത് അഭിലാഷ് പിള്ളയാണ്. ഈ വര്‍ഷം തന്നെ തിരക്കഥ പൂര്‍ത്തിയാക്കി ചിത്രീകരണം ആരംഭിക്കുമെന്ന പ്രതീക്ഷയും അഭിലാഷ് പങ്കുവെച്ചു. വലിയ ക്യാന്‍വാസിലാണ് ചിത്രം ഒരുങ്ങുന്നതെന്നും അദ്ദേഹം വെളിപ്പെടുത്തി.
 
അഭിലാഷ് പിള്ളയുടെ വാക്കുകളിലേക്ക്
 
' 19 വര്‍ഷങ്ങള്‍ക്കു മുന്നേ ഇതേ ദിവസം തൃശ്ശൂരില്‍ പി സി തോമസ് സാറിന്റെ എന്‍ട്രന്‍സ് കോച്ചിങ് സെന്ററില്‍ നിന്ന് ക്ലാസ്സ് കട്ട് ചെയ്തു ജോസ് തിയേറ്ററില്‍ പോയി കണ്ട സിനിമയാണ് അത്ഭുതദ്വീപ്, അന്ന് ആ സിനിമ കണ്ട് അത്ഭുതപ്പെട്ടപ്പോള്‍ സ്വപ്നത്തില്‍ പോലും ചിന്തിച്ചില്ല വര്‍ഷങ്ങള്‍ക്ക് ശേഷം അതിന്റെ രണ്ടാം ഭാഗമുണ്ടാകുമെന്നും ആ തിരക്കഥയെഴുതാന്‍ വിനയന്‍ സാര്‍ എന്നെ വിളിക്കുമെന്നും... ഈ വര്‍ഷം തിരക്കഥ പൂര്‍ത്തിയാക്കി ഷൂട്ടിംഗ് തുടങ്ങാന്‍ കഴിയും എന്നാണ് വിശ്വാസം വലിയ ക്യാന്‍വാസിലാണ് ചിത്രമൊരുങ്ങുന്നത്. എല്ലാവരെയും വിസ്മയിപ്പിക്കാന്‍ അത്ഭുതദ്വീപിലെ കുഞ്ഞു വലിയ താരങ്ങള്‍ ഉടന്‍ തന്നെ എത്തും ഒപ്പം കുറെയധികം സര്‍പ്രൈസ്‌കളും',-അഭിലാഷ് പിള്ള കുറിച്ചു.
 
 
വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെയാണ് പക്രു സിനിമയിലെത്തിയത്. പിന്നീട് ഈ ചിത്രം തമിഴിലേക്ക് റീമേക്ക് ചെയ്തു. 50 ഓളം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.കുട്ടിയും കോലും എന്ന സിനിമയാണ് നടന്‍ ആദ്യമായി സംവിധാനം ചെയ്തത്.ഫാന്‍സി ഡ്രസ് എന്നൊരു സിനിമ പക്രു നിര്‍മിച്ചിട്ടുണ്ട്.
 
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

പ്രണയ വിവാഹം തകര്‍ന്നതോടെ ലഹരിക്ക് അടിമയായി; മലയാളികള്‍ക്ക് സുപരിചിതയായ നടി ഐശ്വര്യ ഭാസ്‌കറിന്റെ ജീവിതം

Barroz Release Date Postponed: 'ബറോസ്' റിലീസ് വീണ്ടും നീട്ടി

'ശാന്തരാകൂ'; കിടിലന്‍ ചിത്രങ്ങളുമായി പാര്‍വതി തിരുവോത്ത്

മഞ്ജു വാരിയര്‍ക്കു പകരം ദിവ്യ ഉണ്ണി എത്തി; ഒരെണ്ണത്തില്‍ മമ്മൂട്ടിയുടെ നായിക, മറ്റൊന്നില്‍ മോഹന്‍ലാലിന്റെ സഹോദരി !

മോഹന്‍ലാല്‍ നേരിട്ടു വിളിച്ചതുകൊണ്ട് മമ്മൂട്ടി സമ്മതിച്ചു; 'നമ്പര്‍ 20 മദ്രാസ് മെയില്‍' പിന്നാമ്പുറക്കഥ

എല്ലാം കാണുക

ഏറ്റവും പുതിയത്

ജിയോയ്ക്കും എയര്‍ടെല്ലിനും എട്ടിന്റെ പണി! ഒരു മാസത്തിനിടെ ബിഎസ്എന്‍എല്‍ നേടിയത് 8.5 ലക്ഷം പുതിയ വരിക്കാരെ

ശബരിമലയില്‍ പതിനെട്ടാം പടിക്ക് സമീപം പാമ്പ്!

സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല; സിനിമാ നടന്മാര്‍ക്കെതിരായി സമര്‍പ്പിച്ച ലൈംഗിക ആരോപണ പരാതികള്‍ പിന്‍വലിക്കുന്നതായി നടി

'ഹമാസ് ബലാത്സംഗം ചെയ്യുമ്പോള്‍ നിങ്ങള്‍ എവിടെയായിരുന്നു'; തനിക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നടപടിക്കെതിരെ ബെഞ്ചമിന്‍ നെതന്യാഹു

നടനും അധ്യാപകനുമായ അബ്ദുൽ നാസർ പോക്സോ കേസിൽ മലപ്പുറത്ത് അറസ്റ്റിൽ

അടുത്ത ലേഖനം
Show comments