Publish Date: Tue, 23 Feb 2021 (14:58 IST)
Updated Date: Tue, 23 Feb 2021 (15:04 IST)
മലയാളത്തിലെ ആദ്യത്തെ ടെക്‌നോ ഹൊറര്‍ ചിത്രമെന്ന വിശേഷണവുമായി മഞ്ജുവാര്യരുടെ ചതുര്‍മുഖം റിലീസിനൊരുങ്ങുന്നു. അടുത്തുതന്നെ റിലീസ് ഉണ്ടാകുമെന്ന് നടി അറിയിച്ചു. തന്റെ പുതിയ രൂപം വെളിപ്പെടുത്തിക്കൊണ്ടാണ് താരത്തിന്റെ പ്രഖ്യാപനം.
രഞ്ജിത്ത് കമല ശങ്കറും സലീല്‍ വിയും ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സണ്ണി വെയിന്‍, അലന്‍സിയര്‍, നിരഞ്ജന അനൂപ്, ശ്യാമപ്രസാദ്, ശ്രീകാന്ത് മുരളി, കലാഭവന്‍ പ്രജോദ് എന്നിവരാണ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്.അഭയകുമാര്‍ കെ, അനില്‍ കുര്യന്‍ എന്നിവരാണ് ചേര്‍ന്നാണ് സിനിമയുടെ കഥ, തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.
അതേസമയം മഞ്ജുവിന്റെതായി നിരവധി ചിത്രങ്ങളാണ് റിലീസിനൊരുങ്ങുന്നത്. മമ്മൂട്ടിയുടെ ദ പ്രീസ്റ്റ് മുതല്‍ സഹോദരന്‍ മധു വാര്യര്‍ സംവിധാനം ചെയ്യുന്ന 'ലളിതം സുന്ദരം' വരെ നിരവധി ചിത്രങ്ങളുണ്ട് ആ കൂട്ടത്തില്‍. സെക്‌സി ദുര്‍ഗയ്ക്കും ചോലയ്ക്കും ശേഷം സനല്‍ കുമാര്‍ ശശിധരന്‍ സംവിധാനം ചെയ്യുന്ന 'കയറ്റം' ആണ് ശ്രദ്ധേയമായ മറ്റൊരു ചിത്രം. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹം, ജാക്ക് ആന്‍ഡ് ജില്‍ തുടങ്ങിയ ചിത്രങ്ങളും അടുത്തുതന്നെ റിലീസ് പ്രതീക്ഷിക്കാം.